യാത്രക്കാരന്റെ മോശം പെരുമാറ്റം; ഡല്‍ഹി-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

യാത്രക്കാരന്റെ മോശം പെരുമാറ്റം മൂലം എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ലണ്ടന്‍ വിമാനം തിരിച്ചറിക്കി. രണ്ട് വിമാന ജീവനക്കാര്‍ക്ക് പരുക്കേറ്റെന്നും സൂചന. യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ചു.അതേസമയം വിമാനത്തില്‍ ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് എയര്‍ ഇന്ത്യ.

225 യാത്രക്കാരുമായി ഇന്ന് രാവിലെ ആറരയോടെയാണ് ഡല്‍ഹി ഇന്ധിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ വിമാനം യാത്രതിരിച്ചത്. പറന്നുയര്‍ന്ന ഉടനായിരുന്നു സംഭവം.

Read more

യാത്രക്കാരില്‍ ഒരാള്‍ ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. വിമാനം തിരിച്ചിറക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും വിമാനം ഉച്ചയ്ക്കു ശേഷം ലണ്ടനിലേക്ക് സര്‍വീസ് നടത്തുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.