14 ഉത്പന്നങ്ങളുടെ വിൽപ്പന നിർത്തിവച്ചെന്ന് പതഞ്ജലി; 5606 സ്റ്റോറുകൾക്ക് നിർദേശം, പരസ്യം പിൻവലിക്കും

ഉത്പാദന ലൈസൻസ് സസ്പെൻഡ് ചെയ്തതിനെത്തുടർന്ന് 14 ഉത്പന്നങ്ങളുടെ വിൽപ്പന നിർത്തിവച്ചതായി യോഗാ ഗുരു ബാബാ രാംദേവിൻ്റെ പതഞ്ജലി ആയുർവേദ ലിമിറ്റഡ് സുപ്രീംകോടതിയെ അറിയിച്ചു. ഈ ഉത്പന്നങ്ങൾ സ്റ്റോറുകളിൽ നിന്നും പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസികൾക്ക് നിർദേശം നൽകിയതായും ഇവയുടെ പരസ്യം പിൻവലിക്കാൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ടതായും പതഞ്ജലി സുപ്രീംകോടതിയെ അറിയിച്ചു.

പരസ്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയ ഇടനിലക്കാരോട് നൽകിയ അപേക്ഷ അംഗീകരിച്ചിട്ടുണ്ടോ എന്നും 14 ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ പിൻവലിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കി രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ പതഞ്ജലി ആയുർവേദ് ലിമിറ്റഡിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. പതഞ്ജലി വിഷയത്തിലെ വാദം കേൾക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻ്റ് മാപ്പ് പറഞ്ഞതായും സുപ്രീം കോടതിയെ അറിയിച്ചു.

കൊവിഡ് വാക്‌സിനേഷൻ ഡ്രൈവിനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ പതഞ്ജലി അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേസിൽ വിശദ വാദം കേൾക്കുന്നതിനായി മാറ്റി. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ജൂലൈ 30ന് കേസ് വീണ്ടും പരിഗണിക്കും.

നിർമാണ ലൈസൻസ് റദ്ദാക്കിയ 14 ഉത്പന്നങ്ങളുടെ വിൽപ്പനയാണ് പതഞ്‌ജലി നിർത്തിയത്. സുപ്രിംകോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെയായിരുന്നു ഉത്തരാഖണ്ഡ് അധികൃതർ പതഞ്ജലിക്കെതിരെ നടപടിയെടുത്തത്. ഈ വർഷം ഏപ്രിലിലാണ് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി പതഞ്ജലിയുടെ 14 ഉൽപ്പന്നങ്ങൾ സസ്‌പെൻഡ് ചെയ്തത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം