അയോദ്ധ്യയിൽ ഒരു മുഴം മുമ്പെ അഖിലേഷ്; പവൻ പാണ്ഡെ സ്ഥാനാർത്ഥി

അയോദ്ധ്യയിൽ എല്ലാവർക്കും മുൻപെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സമാജ്‌വാദി പാർട്ടി(എസ്‍പി). ബിജെപിയും കോൺഗ്രസുമെല്ലാം  സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഉഴറുമ്പോഴാണ് അഖിലേഷ് ഒരു മുഴം നീട്ടിയെറിഞ്ഞത്.

അയോധ്യയിൽനിന്നു തന്നെ ജയിച്ച് 2012ലെ അഖിലേഷ് സർക്കാരിൽ മന്ത്രിയായിരുന്ന തേജ് നാരായൺ പാണ്ഡെ എന്ന പവൻ പാണ്ഡെയാണ് എസ്പി സ്ഥാനാർത്ഥി. അയോധ്യയിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനവിധി തേടുമെന്നാണ് നേരത്തെ പ്രചാരണമുണ്ടായത്. എന്നാൽ, ഇതിനു നിൽക്കാതെ സ്വന്തം തട്ടകമായ ഗൊരക്പൂർ അർബൻ സീറ്റാണ് യോഗി തിരഞ്ഞെടുത്തത്. യോഗിക്ക് പകരം ഒരു  സ്ഥാനാർത്ഥിയെ ബിജെപി തിരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് എസ്പിയുടെ പ്രഖ്യാപനമെത്തുന്നത്. കോൺഗ്രസും ആരെ ഇറക്കുമെന്ന ചർച്ച തുടരുകയാണ്. ബിഎസ്പിക്കും ഇതുവരെ സ്ഥാനാർത്ഥിയായിട്ടില്ല.

ലഖ്‌നൗ സർവകലാശാലയിൽ വിദ്യാർത്ഥി നേതാവായിരുന്ന പവൻ പാണ്ഡെ എസ്പിയുടെ യുവനേതാക്കളിൽ പ്രമുഖനാണ്. 2012ലാണ് അയോധ്യയിൽനിന്ന് ജയിച്ച് ഉത്തർപ്രദേശ് നിയമസഭയിലെത്തുന്നത്. 2017ലും മത്സരിച്ചെങ്കിലും ബിജെപിയുടെ വേദ് പ്രകാശ് ഗുപ്തയോട് തോൽക്കുകയായിരുന്നു.

മറ്റു പാർട്ടികളെല്ലാം ഏറെ പ്രാധാന്യത്തോടെയാണ് അയോധ്യയെ കാണുന്നതെങ്കിലും എസ്പിയും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിരിക്കുമിത്. ബിജെപിയുടെ ലല്ലു സിങ് ആയിരുന്നു ദീർഘകാലം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.  2012ൽ ലല്ലുവിനെതിരെ പവൻ പാണ്ഡെ അട്ടിമറി ജയം നേടുകയായിരുന്നു. 13-15 ശതമാനമാണ് മണ്ഡലത്തിലെ യാദവ-ബ്രാഹ്‌മണ വോട്ട്. മുസ്‌ലിം വോട്ടർമാർ 18-20 ശതമാനവും വരും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം