ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍ സേനാ പിന്‍മാറ്റം. ഇരു സേനകളും ഗോഗ്രാ ഹോട്സ്പ്രിംഗ് മേഖലയില്‍ നിന്ന് പിന്‍മാറിത്തുടങ്ങി. പെട്രോള്‍ പോയിന്റ് 15 ല്‍ നിന്നാണ് പിന്മാറ്റം. കമാന്‍ഡര്‍തല ചര്‍ച്ചകള്‍ക്കൊടുവിലാണ് നടപടി.
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ ചൈന നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഉഭയകക്ഷിബന്ധത്തില്‍ സ്ഥിരതയും വ്യക്തതയും വേണമെന്നതാണ് ഇന്ത്യയുടെ നിലപാട്. സൈനികപിന്മാറ്റം വേഗത്തിലാക്കണമെന്ന് ഇന്ത്യ പലവട്ടം ചൈനയോട് ആവശ്യമുന്നയിച്ചിരുന്നു.
അതിര്‍ത്തിയില്‍ സമ്പൂര്‍ണമായ സൈനിക പിന്‍മാറ്റം ആവശ്യമാണെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ഇന്ത്യ നിലപാടറിയിച്ചിരുന്നു. തര്‍ക്ക വിഷയത്തില്‍ വേഗത്തില്‍ പരിഹാരം ഉണ്ടാക്കാനും ധാരണയായി.