'പെഹ് ലു ഖാന്റെ കുടുംബത്തിന് നീതി നേടിക്കൊടുക്കും'; വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് അശോക് ഗെലോട്ട്

പെഹ് ലു ഖാന്‍ ആള്‍ക്കൂട്ട കൊലപാതക കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.  പെഹ് ലു ഖാന്റെ കുടുംബത്തിന് നീതി നേടിക്കൊടുക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ചുമതലപ്പെട്ടിരിക്കുകയാണെന്നും ഗെലോട്ട് പറഞ്ഞു. ഈ മാസം രാജസ്ഥാന്‍ സര്‍ക്കാര്‍ ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ നിയമം പാസാക്കിയിരുന്നുവെന്നും അശോക് ഗെലോഹ്ലോട്ട് പറഞ്ഞു.

സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ആല്‍വാര്‍ അഡിഷണല്‍ സെഷന്‍സ് കോടതി കേസിലെ ആറു പേരെയും വെറുതെ വിട്ടത്. പെഹ് ലു ഖാന്‍ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നെങ്കിലും ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞിരുന്നു.

പ്രതികളെ വെറുതെവിട്ടത് രാജ്യത്തുടനീളം ആള്‍ക്കൂട്ടക്കൊലകള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്ന് പെഹ് ലു ഖാന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. കേസില്‍ വിധിപ്രഖ്യാപനം കഴിഞ്ഞ് ഉടനെയായിരുന്നു അഭിഭാഷകനായ അക്തര്‍ ഹുസൈന്‍ ഇക്കാര്യം പറഞ്ഞത്.
പെഹ് ലു ഖാനും സംഘവും 2017 ഏപ്രില്‍ 1 -നു തന്റെ ഫാമിലേക്ക് പശുക്കളെ വാങ്ങി വരുമ്പോഴായിരുന്നു ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിനിരയായത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു