ചാനലുകളുടെ സ്വയംനിയന്ത്രണം ഫലപ്രദമല്ല നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരും; നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

രാജ്യത്തെ ചാനലുകളെ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരുമെന്ന് സുപ്രീംകോടതി. ന്യൂസ് ബ്രോഡ് കാസ്റ്റേഴ്‌സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്റെ മാര്‍ഗനിര്‍ദേശം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ മാത്രം പോരെന്നും കോടതി വ്യക്തമാക്കി.

രാജ്യത്തെ ചാനലുകളുടെ സ്വയംനിയന്ത്രണം ഫലപ്രദമല്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ സംബന്ധിച്ച് ബോംബെ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിന് എതിരെയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംമകാടതി.

എന്‍ബിഎ മാര്‍ഗനിര്‍ദേശം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ ചുമത്തിയത് അപര്യാപ്തമാണ്. ഇത് 2008ല്‍ ഉള്ള പിഴയാണ്. ഇത്തരത്തിലുള്ള ഒരു വാര്‍ത്ത സംപ്രേഷണം ചെയ്താലുള്ള വരുമാനം അതിലും എത്രയോ അധികമാണ്.

മാധ്യമ വിചാരണ കോടതിയലക്ഷ്യമായി കണക്കാക്കാമെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. ഇത്തരം വിമര്‍ശനങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ അന്തസിനെ ബാധിക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇത് തള്ളിക്കൊണ്ടാണ് മാധ്യമങ്ങള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടതിനെ സംബന്ധിച്ച് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.

Latest Stories

'സ്നേഹത്തിന്റെ കടയിൽ ഒരു മെമ്പര്‍ഷിപ്പെടുക്കുകയാണ്.. കരിവന്നൂരും കൊടകരയും പരസ്പരം വെച്ചുമാറുന്നതിനെ എതിര്‍ത്തതാണ് എന്റെ തെറ്റ്'; സന്ദീപ് വാര്യര്‍

സഞ്ജുവിനെ തഴഞ്ഞ് അവനെ വളർത്താൻ ഇന്ത്യക്ക് എങ്ങനെ തോന്നി, മലയാളി താരത്തെ വാഴ്ത്തിയും സൂപ്പർ താരത്തെ കൊട്ടിയും ഷോൺ പൊള്ളോക്ക്

'വലിയ കസേരകൾ കിട്ടട്ടെ, സന്ദീപ് വാര്യർ ബലിദാനികളെ വഞ്ചിച്ചു'; കോൺഗ്രസ്സ് പ്രവേശനത്തിൽ പരിഹസിച്ച് കെ സുരേന്ദ്രൻ

ഐപിഎല്‍ മെഗാ ലേലത്തിന് 574 താരങ്ങള്‍; സൂപ്പര്‍ താരത്തെ ഒഴിവാക്കി; പൂര്‍ണ്ണ ലിസ്റ്റ്

ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും; രണ്ട് ദിവസങ്ങളിലായി ആറ് പൊതുയോഗങ്ങൾ

സര്‍ക്കാര്‍ ജോലി വാങ്ങി തരാം; ദിഷ പഠാനിയുടെ പിതാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും

'അപ്രസക്തനായ വ്യക്തി'; സന്ദീപ് വാര്യരുടെ ചുവട് മാറ്റത്തിൽ പ്രതികരിച്ച് പ്രകാശ് ജാവ്‌ദേക്കർ

ഒടുവിൽ നിനക്ക് അത് സാധിച്ചല്ലോ, നായകനെക്കാൾ സന്തോഷത്തിൽ ഹാർദിക് പാണ്ഡ്യാ; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അമരന്‍ പ്രദര്‍ശിപ്പിക്കണ്ട, തിയേറ്ററിന് നേരെ ബോംബേറ്; പ്രതിഷേധം കടുക്കുന്നു