Connect with us

NATIONAL

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പുതിയ വ്യാഖ്യാനവുമായി ബിജെപി മന്ത്രി, ഇവിഎം എന്നാല്‍ ‘ഈച്ച് വോട്ട് ഫോര്‍ മോദി’

, 11:14 pm

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പുതിയ വ്യാഖ്യാനവുമായി ബിജെപി മന്ത്രി . ഇവിഎം എന്നാല്‍ ഈച്ച് വോട്ട് ഫോര്‍ മോദി എന്നാണെന്ന് ജനങ്ങള്‍ക്കറിയാമെന്ന് ഗുജറാത്ത് വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രദീപ് സിംഗ് ജഡേജ പറഞ്ഞു. ഗുജറാത്ത് വാര്‍ത്താ വിനിമയ വകുപ്പിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും പറ്റി സംസാരിക്കവേയാണ് ജഡേജയുടെ പ്രസ്ഥാവന.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെയും വിവിപാറ്റ് സംവിധാനത്തേയും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം വിമര്‍ശിക്കുമ്പോള്‍, ഇവിഎം എന്നാല്‍ എന്നാല്‍ ഓരോ വോട്ടും മോദിക്കാണെന്ന തിരിച്ചറിവിലാണ് ബിജെപിയെ ജനങ്ങള്‍ അധികാരത്തിലെത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കാരം സംരക്ഷിക്കുക എന്നതിലാണ് ബിജെപി വിശ്വസിക്കുന്നത്. അതിനാല്‍ത്തന്നെ അടുത്ത 22 വര്‍ഷത്തേക്ക് ഗുജറാത്തിലെ ജനങ്ങള്‍ ഞങ്ങളെതന്നെ അധികാരമേല്‍പ്പിക്കുംമെന്നും ജഡേജ കൂട്ടിച്ചര്‍ത്തു.

വോട്ടര്‍മാര്‍ക്കുള്ള ബോധവത്കരണത്തിനും, വോട്ടിംഗ് ശതമാനം ഉയര്‍ത്തുന്നതിനും മികച്ച പ്രവര്‍ത്തനമാണ് വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അതാണ് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ ലഭിച്ചിട്ടുള്ളതെന്നും ജഡേജ പറഞ്ഞു.