കോൺഗ്രസിലേക്ക് ആളുകൾ വരികയും പോവുകയും ചെയ്യും, ഭാരത് ജോഡോ യാത്ര വിൽ ഗോ ഓൺ എന്ന് ജയറാം രമേശ്

സെപ്തംബർ ഏഴ് മുതൽ ആരംഭിക്കുന്ന ഭാരത് ജോഡോ യാത്ര കോൺഗ്രസ്സിന്റെ സഞ്ജീവനിയെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ്. സംസ്ഥാന തിരഞ്ഞെടുപ്പ് ലക്‌ഷ്യം വെച്ച് നടത്തുന്ന പരിപാടിയല്ല ഇത്. മറിച്ച് സാമ്ബത്തികമായിട്ടും മതപരമായിട്ടും വിഭജിക്കപ്പെടുന്ന രാജ്യത്ത് അതിനെതിരായിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുനതെന്നും ജയറാം രമേശ് പറഞ്ഞു.

ഭാരത് ജോഡോ യാത്ര സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ തുടക്കം കുറിക്കും. കന്യാകുമാരി മുതൽ കാശ്മീർ വരെ നീണ്ടുനിൽക്കുന്ന യാത്രക്ക് തുടക്കവും ഒടുക്കവും കുറിക്കുന്നത് രാഹുൽ ഗാന്ധിയൻ. കേരളത്തിൽ 18 ദിവസത്തോളം ഈ പര്യടനം ഉണ്ടാകുമെന്നും ജയറാം രമേശ് പറയുന്നു. 12 സംസ്ഥാനങ്ങളിലൂടെ ജോഡോ യാത്ര കടന്നുപോകുന്ന യാത്ര 18 ദിവസം കേരളത്തിൽ ഉണ്ടാകും. 2023 ജനുവരി 30 ന് കശ്മീരിൽ എത്തും.

Read more

കോൺഗ്രസിലേക്ക് ആളുകൾ വരികയും പോവുകയും ചെയ്യും.  ഇതിൽ ചിലർ രാഹുലിനെ ആക്രമിക്കും. കോൺഗ്രസ് വിട്ട ആസാദിനെയും ജയറാം രമേശ് വിമർശിച്ചു,