ജനവിധി അംഗീകരിക്കുന്നു, തോല്‍വിയില്‍ നിന്ന് പഠിക്കും: രാഹുല്‍ ഗാന്ധി

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ജനവിധി അംഗീകരിക്കുന്നു എന്നും തോല്‍വിയില്‍ നിന്ന് പഠിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് രാഹുല്‍ ഗാന്ധി ആശംസ നേര്‍ന്നു. ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നു. കോണ്‍ഗ്രസിന് വേണ്ടി ആത്മാര്‍ത്ഥതയോടെ കഠിനാധ്വാനം നടത്തിയ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തോല്‍വിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം ഇനിയും തുടരുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.

ഏറ്റവും ഒടുവിലെ വിവരങ്ങള്‍ അനുസരിച്ച് യുപിയില്‍ മൂന്നാം സ്ഥാനത്താണ് കോണ്‍ഗ്രസ്. പഞ്ചാബിലാണ് കനത്ത തിരിച്ചടി നേരിട്ടത്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ഛന്നി മത്സരിച്ച രണ്ട് സ്ഥലങ്ങളിലും പരാജയപ്പെട്ടു. പിസിസി അദ്ധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു ഉള്‍പ്പെടെയുള്ള നേതാക്കളും തോറ്റു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ