'കോടതി നടപടികൾ റെക്കോർഡ് ചെയ്‌ത്‌ പ്രചരിപ്പിച്ചു'; അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യക്കെതിരെ ഹർജി

അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളിനെതിരേ നടപടി ആവശ്യപ്പെട്ട് ഹർജി. അഭിഭാഷകനായ വൈഭവ് സിങ് ആണ് അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനെതിരേ നടപടി ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽചെയ്തത്. ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ റെക്കോർഡ് ചെയ്‌ത്‌ പ്രചരിപ്പിച്ചതിനെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്.

റൗസ് അവന്യു കോടതിയിലെ പ്രത്യേക ജഡ്‌ജി കാവേരി ബാവെജയക്ക് മുമ്പാകെ മാർച്ച് 28-ന് അരവിന്ദ് കെജ്രിവാളിനെ ഹാജരാക്കിയപ്പോൾ നടന്ന കോടതി നടപടികളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അന്ന് കോടതിയിൽ കെജ്രിവാൾ കേസുമായി ബന്ധപ്പെട്ട തന്റെ ഭാഗം വിശദീകരിച്ചിരുന്നു. ഇത് ആം ആദ്‌മി പാർട്ടി നേതാക്കൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ, വീഡിയോ കോൺഫറൻസിലൂടെ കോടതി നടപടികളിൽ പങ്കെടുക്കുന്നവർ അത് റെക്കോർഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഡൽഹി ഹൈക്കോടതി പുറത്തിറക്കിയ മാർഗരേഖയിൽ വിശദീകരിച്ചിട്ടുണ്ട്. ഈ മാർഗരേഖയുടെ ലംഘനമാണ് കോടതി നടപടികൾ റെക്കോർഡ് ചെയ്‌തതതിലൂടെ നടന്നതെന്ന് ഡൽഹി ഹൈക്കോടതിയിൽ ഫയൽ ചെയ്ത‌ പൊതുതാത്പര്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സുനിത കെജ്രിവാൾ കോടതി നടപടികളുടെ ഓഡിയോ റെക്കോർഡ് ചെയ്യുകയും അത് റീപോസ്റ്റ് ചെയ്യുകയും ചെയ്‌തതായാണ് ഹർജിയിൽ പറയുന്നത്. ഓഡിയോ, വീഡിയോ റെക്കോർഡിങ്ങുകൾ നടത്തിയതിനെക്കുറിച്ചും അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെക്കുറിച്ചും പ്രത്യേക സംഘത്തിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കുറ്റക്കാർക്കെതിരേ കോടതിയലക്ഷ്യ നടപടിയും വീഡിയോ കോൺഫറൻസ് സംബന്ധിച്ച 2021 ഹൈക്കോടതി ചട്ടങ്ങളുടെ ലംഘനത്തിനും കേസെടുക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി