അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിലെ പൊതു അവധിക്കെതിരെ ബോംബെ ഹൈക്കോടതിയിൽ ഹർജി, ഇന്ന് പരിഗണിക്കും

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനമായ ജനുവരി 22ന് മഹാരാഷ്ട്രയിൽ പൊതു അവധി പ്രഖ്യാപിച്ച നടപടിയെ ചോദ്യം ചെയ്ത് ഹർജി. നാലു നിയമവിദ്യാർത്ഥികളാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. പൊതുതാൽപര്യ ഹർജി ഇന്നു രാവിലെ 10.30ന് കോടതി പരിഗണിക്കും.

മതപരമായ ചടങ്ങ് ആഘോഷിക്കാൻ പൊതു അവധി പ്രഖ്യാപിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വം എന്ന തത്വത്തിന്റെ ലംഘനമാണെന്ന് ഹർജിക്കാർ വാദിക്കുന്നു. ജസ്റ്റിസുമാരായ ജിഎസ് കുൽക്കർണി, നീല ഗോഖലെ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

എംഎൻഎൽയു, മുംബൈ, ജിഎൽസി, എൻഐആർഎംഎ ലോ സ്‌കൂൾ എന്നിവിടങ്ങളിൽനിന്നുള്ള ശിവാംഗി അഗർവാൾ, സത്യജീത് സിദ്ധാർഥ് സാൽവെ, വേദാന്ത് ഗൗരവ് അഗർവാൾ, ഖുഷി സന്ദീപ് ബാംഗി എന്നീ വിദ്യാർത്ഥികളാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.

അതേസമയം അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് രാജ്യത്തെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റിസർവ് ബാങ്കിനും ഓഹരി വിപണികൾക്കും അവധിയാണ്. കൂടാതെ, എൻഡിഎ ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളും ചണ്ഡിഗഡ് ഭരണകൂടവും ബിജു ജനതാദൾ സർക്കാരുള്ള ഒഡീഷയും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാരും ഉച്ചയ്ക്ക് രണ്ടര വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Stories

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിമിനെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ പ്രസ്താവന വൈറൽ ആവുന്നു

'ആ മൂന്ന് പേര്‍ അമ്മുവിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു'; നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം