ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും. ഇവിഎം ക്രമക്കേട് പരിശോധിക്കാന്‍ നയം രൂപീകരിക്കണമെന്ന ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഹര്‍ജിയിലാണ് അടുത്തമാസം വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കിയത്.

ഹര്‍ജി തള്ളണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. ഇതോടൊപ്പം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ മാറ്റി പകരം പേപ്പര്‍ ബാലറ്റ് തന്നെ ഉപയോ?ഗിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദത്തയും ഉള്‍പ്പെട്ട ബെഞ്ച് തള്ളിയിരുന്നു.

ജനുവരി 20ന് ജസ്റ്റിസ് ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇവിഎമ്മുകള്‍ക്കെതിരെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് കോടതി നടപടി.