രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. തുടർച്ചയായ മൂന്നാം ദിവസമാണ് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നത്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്.
എറണാകുളത്ത് ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 87 രൂപ 76 പൈസയും ഡീസലിന് 81 രൂപ 98 പൈസയുമാണ്. തിരുവനന്തപുരം നഗരത്തിൽ 89രൂപ 48 പൈസ ആണ് പെട്രോൾ വില. ഡീസൽ 83 രൂപ 63 പൈസ.
ഇന്നലെ പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വർദ്ധിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ ഇന്ധനവില കൂട്ടുന്നത് ഇത് ആറാം തവണയാണ്. എട്ട് മാസത്തിനിടെ പതിനാറ് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർദ്ധിച്ചത്.