Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

കര്‍ണാടക തിരഞ്ഞെടുപ്പിനായി 19 ദിവസം പിടിച്ചു നിന്നു; വോട്ട് പെട്ടിയിലായ ശേഷം തുടര്‍ച്ചയായ മൂന്നു ദിവസവും എണ്ണവില കൂട്ടി

, 3:24 pm

കര്‍ണാടക തിരഞ്ഞെടുപ്പിന്റെ, 19 ദിവസത്തെ ഇടവേളക്ക് ശേഷമാണ് എണ്ണക്കമ്പനികള്‍ പെട്രോള്‍-ഡീസല്‍ വില വീണ്ടും ഉയര്‍ത്തിയത്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന ഭീതിയിലാണ് ഇന്ധനവില വര്‍ധന മരവിപ്പിച്ചതെന്ന ആക്ഷേപം ശരിവെക്കുന്നതാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയുള്ള മാറ്റം.

തിരഞ്ഞെടുപ്പിനു പിന്നാലെ തുടര്‍ച്ചയായ മൂന്നാം ദിവസവും എണ്ണവിലയില്‍ വര്‍ധന. ബുധനാഴ്ച രാവിലെ പെട്രോള്‍ വിലയില്‍ ലീറ്ററിന് 15 പൈസയാണു വര്‍ധിച്ചത്. മുംബൈയിലും ഡല്‍ഹിയിലുമുള്ള വര്‍ധനയാണിത്. കൊല്‍ക്കത്തയില്‍ 14 പൈസയും ചെന്നൈയില്‍ 16 പൈസയും കൂടിയതായി പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വെബ്‌സൈറ്റ് പറയുന്നു. ഇതോടെ, പെട്രോളിന് ഡല്‍ഹിയില്‍ 75 രൂപയായി. കൊല്‍ക്കത്തയില്‍ 77.79, മുംബൈയില്‍ 82.94, ചെന്നൈയില്‍ 77.93 എന്നിങ്ങനെയാണു നിരക്കുകള്‍.

ഡല്‍ഹിയിലും കൊല്‍ക്കത്തയിലും ഡീസല്‍ വില 21 പൈസ വര്‍ധിച്ചു. മുംബൈയില്‍ 22 പൈസയും ചെന്നൈയില്‍ 23 പൈസയുമാണു വര്‍ധന. ഡല്‍ഹിയില്‍ ഡീസല്‍ വില 66.57 ആണ്. കൊല്‍ക്കത്തയില്‍ 69.11, മുംബൈയില്‍ 70.88, ചെന്നൈയില്‍ 70.25 എന്നിങ്ങനെയാണ് നിരക്ക്.

Advertisement