പെട്രോള്‍വില 100 രൂപ കടക്കാന്‍ സാധ്യത; ദിവസേനയുള്ള വിലവര്‍ദ്ധന കേന്ദ്രസര്‍ക്കാര്‍ മരവിപ്പിക്കുന്നു

പെട്രോളിന്റെ ദിവസേനയുള്ള വിലവര്‍ദ്ധന മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. രാജ്യാന്തരവിപണയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണിത്. രാജ്യാന്തരവില അടിസ്ഥാനമാക്കിയാല്‍ പെട്രോള്‍വില 100 കടക്കാന്‍ സാധ്യതയുണ്ട്.

ദ്വൈവാരവില നിര്‍ണയരീതി പുഃനസ്ഥാപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍കൂടി ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

അതേസമയം, ഇന്ധന നികുതി സംസ്ഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷനും ജിഎസ്ടിയിൽ ലയിപ്പിക്കാനുള്ള നീക്കം കേരളം എന്ത് വിലകൊടുത്തും ചെറുക്കുമെന്നും ധനമന്ത്രി പറഞ്ഞു.