രാജ്യത്തെ ഇന്ധനവിലക്കയറ്റത്തെ വിമർശിച്ച് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. ഇന്ത്യയിലെയും ശ്രീലങ്കയിലെയും ഇന്ധന വില താരതമ്യം ചെയ്തായിരുന്നു ട്വീറ്റ്.
“രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപ. സീതയുടെ നേപ്പാളിൽ 53 രൂപ. രാവണന്റെ ലങ്കയിൽ 51 രൂപയും” എന്നാണ് സുബ്രഹ്മണ്യൻ സ്വാമി കുറിച്ചത്.
ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില താരതമ്യേന കുറവായിരുന്നിട്ടും രാജ്യത്തെ ഇന്ധനവില കുത്തനെ ഉയരുന്നതിനെയാണ് അദ്ദേഹം വിമർശിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. നിരവധി പേരാണ് ഇതിനോടകം റീട്വീറ്റ് ചെയ്തിരിക്കുന്നത്. മുംബൈയിൽ 92.86 രൂപയാണ് പെട്രോൾ വില. ഡീസലിന് 86.30 രൂപയും. ഡൽഹിയിൽ യഥാക്രമം 83.30 രൂപയും 76.48 രൂപയുമാണ് വില. കേരളത്തിൽ 90 നോട് അടുക്കുകയാണ്.