പെട്രോളിന് എട്ട് രൂപ കുറയും, നികുതി കുറച്ച് ഡല്‍ഹി സര്‍ക്കാര്‍

പെട്രോള്‍ വില കുറച്ച് ഡല്‍ഹി സര്‍ക്കാര്‍. പെട്രോളിന് ചുമത്തിയിരുന്ന മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) 19.40 ശതമാനമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ പെട്രോള്‍ ലിറ്ററിന് 8 രൂപ കുറയും. നേരത്തെ നികുതി ഏര്‍പ്പെടുത്തിയിരുന്നത് 30 ശതമാനമായിരുന്നു. പുതുക്കിയ വില ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

നിലവില്‍ ഡല്‍ഹിയില്‍ പെട്രോള്‍ വില 103.97 രൂപയാണ്. നാളെ മുതല്‍ ഇത് 95 രൂപയാകും. ഡല്‍ഹിയില്‍ ഡീസലിന് 86.67 രൂപയാണ് വില. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കഴിഞ്ഞ മാസം കുറച്ചിരുന്നു. പെട്രോളിന് അഞ്ചും ഡീസലിന് പത്ത് രൂപയുമാണ് കുറഞ്ഞത്. ഇതിന് പിന്നാലെയാണ് ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ തീരുമാനം. പെട്രോളിന്റെ നികുതി കഴിഞ്ഞ കൊല്ലമാണ് 30 ശതമാനമായി കൂട്ടിയത്. ഡീസലിന് 16.75 ശതമാനമായിരുന്നു അന്ന് ഉയര്‍ത്തിയത്. മൂല്യവര്‍ദ്ധിത നികുതി 2014 ന് ശേഷം ആറിരട്ടിയായാണ് കൂടിയിരുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചതിന് പിന്നാലെ നിരവധി സംസ്ഥാനങ്ങള്‍ നികുതി കുറച്ചിരുന്നു. പെട്രോളിനും ഡീസലിനും 12 രൂപ വീതം ഉത്തര്‍പ്രദേശും ഹരിയാനയും കുറച്ചിരുന്നു. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കര്‍ണാടക, മണിപ്പൂര്‍, മിസ്സോറം എന്നീ സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതവും, ഒഡീഷ സര്‍ക്കാര്‍ മൂന്ന് രൂപ വീതവും, ബിഹാറില്‍ പെട്രോളിന് 3.20 രൂപയും, ഡീസലിന് 3.90 രൂപയുമാണ് കുറച്ചത്.

മെട്രോ നഗരങ്ങളില്‍ മുംബൈയിലാണ് ഇന്ധന വില ഏറ്റവും കൂടുതല്‍. പെട്രോളിന് 109.98 രൂപയും ഡീസലിന് 94.14 രൂപയുമാണ് വില. കേന്ദ്രം നികുതി കുറച്ചെങ്കിലും രാജ്യത്തെ ഇന്ധനവിലയില്‍ മാറ്റമില്ല. അതേസമയം കേരളത്തില്‍ ഇന്ധനവിലയിലുള്ള നികുതി സര്‍ക്കാര്‍ കുറച്ചിട്ടില്ല. ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് ഉയരുന്നത്.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ