പൊളിറ്റ് ബ്യുറോ യോഗത്തില്‍ ഇ പി ജയരാജനെതിരായ അനധികൃത റിസോര്‍ട്ടാരോപണം സി പി എം പൊളിറ്റ്ബ്യുറോ യോഗത്തില്‍ ചര്‍ച്ചയാവുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഉത്തരം തണുപ്പ് എങ്ങിനെയുണ്ടെന്ന മറുചോദ്യമായിരുന്നു മുഖ്യന്ത്രിയുടെ പ്രതികരണം. പൊളിറ്റ്ബ്യുറോ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ ഇ പിജയരാജന്‍ വിവാദത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചത്.
എന്നാല്‍ ഇ പി ജയരാജന്‍ വിഷയം പൊളിററ്ബ്യുറോയില്‍ ചര്‍ച്ചയാകാന്‍ സാധ്യതയില്ലന്നാണ് അറിയുന്നത്. സംസ്ഥാന ഘടകത്തോട് ഉചിതമായ നടപടിയെടുക്കാന്‍ നിര്‍ദേശിച്ച സ്ഥിതിക്ക് അവിടുത്തെ റിപ്പോര്‍ട്ടുവരുന്നവരെ കാത്തിരിക്കുകക എന്നതായിരിക്കും പൊളിറ്റ്ബ്യുറോയുടെ നിലപാട്
അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ 10.45 പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. സിവര്‍ലൈന്‍ പദ്ധതിക്കുള്ള കേന്ദ്രാനുമതി അനന്തമായി നീളുന്നതും , മലയോര മേഖലയില്‍ വലിയ ആശങ്കയും പ്രതിഷേധവും സൃഷ്ടിച്ച ബഫര്‍സോണ്‍ വിഷയവും ചര്‍ച്ചാവിഷയമാകും.
ജനാധിവാസ പ്രദേശങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലന്ന കേരളത്തിന്റെ ശക്തമായ നിലപാട് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും.അതോടൊപ്പം തന്നെ സില്‍വര്‍ലൈനില്‍ കേന്ദ്ര അനുമതി വൈകുന്നതും പ്രധാനമന്ത്രിയുമായി അദ്ദേഹം ചര്‍്ച്ച ചെയ്യും. സില്‍വര്‍ലൈന്‍ പദ്ധതി എന്ത് വന്നാലും കേരളത്തിന് ആവശ്യമാണെന്നും പ്രധാനമന്ത്രിയെ അദ്ദേഹം ധരിപ്പിക്കും.