തമിഴ്‌നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍; പ്രദേശത്ത് വന്‍ സുരക്ഷ

തമിഴ്‌നാട്ടില്‍ വീണ്ടും ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തിരുവള്ളൂര്‍ ജില്ലയിലെ കീഴ്‌ചേരി സെന്റ് ആന്റണീസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ഹോസ്റ്റലില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ സരളയാണ് മരിച്ചത്.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവള്ളൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. രാവിലെ വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ എത്തിയിരുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ചും സിബിസിഐഡിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ പ്രതിഷേധം ശക്തമാണ്. ബന്ധുക്കളും നാട്ടുകാരും വിദ്യാര്‍ത്ഥിനിയുടെ വീടിനു സമീപം റോഡ് ഉപരോധിച്ചു. ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളും പ്രതിഷേധിക്കുകയാണ്. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പ്രദേശത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

രണ്ടാഴ്ച മുമ്പ തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസറ്റലിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.അതേ തുടര്‍ന്ന് സ്‌കൂളിലും പരിസര പ്രദേശത്തും വന്‍ സംഘര്‍ഷമാണ് നടന്നത്. ഇതേ തുടര്‍ന്നാണ് തിരുവള്ളൂരില്‍ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

Latest Stories

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം

നാഷണൽ അത്ലറ്റിക്സ് മീറ്റിന് മുടക്കാൻ 60 ലക്ഷമില്ല, അർജന്റീനക്ക് വേണ്ടി മുടക്കാൻ 100 കോടി

പാകിസ്ഥാൻ ക്രിക്കറ്ററുടെ മരണ വാർത്ത സ്ഥിതീകരിച്ച് ബോർഡ്, അനുശോചനം അറിയിച്ച് ആരാധകർ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കാൻ പൊലീസിനോട് കോടതി

BGT 2024-25: ഇന്ത്യൻ ബോളേഴ്‌സ് എന്ന സുമ്മാവ; ഓസ്‌ട്രേലിയയെ വട്ടം ചുറ്റിച്ച് താരങ്ങൾ; തിരിച്ച് വരവ് ഗംഭീരം

'ഞാൻ മുസ്ലീം ചെക്കനുമായി പ്രണയത്തിലാണെന്ന് എല്ലാവരും കരുതി'; ചുരുളം മുടിയുള്ളവരെല്ലാം ടെററിസ്റ്റ് നക്സലേറ്റ്: മെറീന മൈക്കിൾ