രാജ്യത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദിയുടെ വീഡിയോ കോൺഫറൻസ്

ഒരു വലിയ ഹാളിനുള്ളിൽ പരസ്പരം അകലം പാലിച്ച് ഇരുന്നു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒപ്പം അമിത് ഷാ, രാജ്‌നാഥ് സിംഗ് തുടങ്ങിയ കേന്ദ്ര മന്ത്രിമാരും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തി, കോവിഡ് -19 ഭീഷണിയോട് അവർ എങ്ങനെ പ്രതികരിക്കുന്നുവെന്ന് ചർച്ച ചെയ്തു.

കൊറോണ വൈറസ് മൂലമുണ്ടായ പകർച്ചവ്യാധിയാൽ ഇന്ന് രാവിലെ വരെ ഇന്ത്യയിൽ 50 പേരെങ്കിലും മരിച്ചു – ഇതിൽ 12 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. കോവിഡ്-19 ബാധിച്ചവരുടെ എണ്ണം ഇന്ന് 1,965 ആയി ഉയർന്നു.

വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി മോദിയും നേതാക്കളും കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയവരുടെ കോൺടാക്റ്റുകൾ കണ്ടെത്തുന്നതും ക്വാറൻറൈൻ സൗകര്യങ്ങളിലേക്ക് പോസിറ്റീവ് കേസുകൾ അയയ്ക്കുന്നതും ചർച്ച ചെയ്തു.

ഡൽഹി നിസാമുദ്ദീനിൽ ഇസ്ലാമിക വിഭാഗ യോഗത്തിൽ പങ്കെടുത്ത നൂറുകണക്കിന് ആളുകൾക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇവർ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയതിനെ തുടർന്ന് പെട്ടെന്നുള്ള പോസിറ്റീവ് കേസുകളുടെ വർദ്ധന കോൺഫറൻസിൽ ചർച്ചയാവുമെന്ന് നേരത്തെ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു