ലോകം ആകാംഷയോടെ കാത്തിരിക്കുന്ന നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം കാണാൻ സാധിക്കാത്തതിൽ നിരാശ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മേഘങ്ങൾ കാരണം തനിക്ക് ഗ്രഹണം കാണാൻ കഴിയാത്തത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ഇന്ത്യക്കാരെയും പോലെ ഞാനും ഏറെ ആവേശഭരിതനായിരുന്നു. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ, മേഘങ്ങൾ മറച്ചതു കാരണം സൂര്യനെ കാണാൻ സാധിച്ചില്ല”. പക്ഷേ, കോഴിക്കോട്ടെ വലയ സൂര്യഗ്രഹണം തത്സമയ സംപ്രേഷണത്തിലൂടെ വ്യക്തമായി കണ്ടെന്നും, അതിൽ സന്തോഷമുണ്ടെന്നും മോദി ട്വിറ്ററിൽ കുറിച്ചു. ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടകൾ അടക്കം ഒരുക്കിയായിരുന്നു പ്രധാനമന്ത്രി കാത്തിരുന്നത്.