'ഇന്ത്യ കത്തു​മ്പാേൾ മോദി വീണ വായിക്കുന്നു'; വാരാണസിയിൽ ലേസർ ഷോ ആസ്വദിക്കുന്ന പ്രധാനമ​ന്ത്രിയ്ക്ക് എതിരെ വിമർശനവുമായി​ പ്രശാന്ത്​ ഭൂഷൺ

രാജ്യതലസ്ഥാനത്ത് കർഷക പ്രക്ഷോഭം കത്തിനിൽക്കു​മ്പാേൾ​ ദീപാവലി ആഘോഷത്തിനിടെ താളം പിടിച്ചുനിൽക്കുന്ന മോദിയുടെ  വീഡിയോക്കെതിരെ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ. റോമാസാമ്രാജ്യം കത്തിയെരിയു​മ്പാേൾ നീറോ ചക്രവർത്തി വീണ വായിക്കുന്നതു പോലെയാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന്​  പ്രശാന്ത്​ ഭൂഷൺ പറഞ്ഞു. വാരാണസിലെ ദേവ്​ ദീപാവലി ആഘോഷത്തിനിടെ താളം പിടിച്ചുനിൽക്കുന്ന മോദിയുടെ ​ചെറു വീഡിയോ പങ്കുവെച്ചാണ്​ പ്രശാന്ത്​ ഭൂഷ​ൻെറ വിമർശനം.

“തക്​ ദിൻ എ തക്​ ദിൻ​! ബൈ ബൈ ​ലെെറ്റ്​സ്​… ഇന്ത്യ കത്തു​മ്പാേൾ മോദി വീണ വായിക്കുന്നു” -പ്രശാന്ത്​ ഭൂഷൺ ട്വീറ്റ്​ ചെയ്​തു.

രാജ്യത്ത്​ കാർഷിക പ്രക്ഷോഭം കരുത്താർജ്ജിക്കുമ്പോഴാണ്​ മോദിയുടെ വാരാണസി സന്ദർശനം. വാരാണസിയിലെ സന്ദർശനത്തിനിടെ കാശിയിലെ ദേവ്​ ദീപാവലി ആസ്വദിക്കുന്നതാണ്​ വീഡിയോ. ചടങ്ങിനിടെ സംഘടിപ്പിച്ച ലേസർ ഷോയും ശിവതാണ്ഡവ സ്​തുതിയും ആസ്വദിച്ച്​ മോദി നിൽക്കുന്ന​ വീഡിയോ പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിൽ തന്നെയാണ്​ ആദ്യം പോസ്​റ്റ്​ ചെയ്​തത്​​. ലേസർ ഷോയ്ക്കും പാട്ടിനും അനുസരിച്ച്​ മോദി വിരലുകൾ ചലിപ്പിക്കുന്നതും തോണിയിൽ പോകുന്നവരെ കൈ ഉയർത്തി കാണിക്കുന്നതും ​വീഡിയോയിൽ കാണാം. ഇതിനോടകം തന്നെ  മോദി ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ​യിൽ വിമർശനവും പരിഹാസവും ട്രോളുകളും നിറഞ്ഞിരുന്നു.

Latest Stories

കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ മകള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

റോക്കറ്റ് വേഗത്തില്‍ സ്ട്രൈക്ക് റേറ്റ്, തന്റെ പ്രഹരശേഷിയ്ക്ക് പിന്നില്‍?; ഒടുവില്‍ ആ രഹസ്യം ഡിവില്ലിയേഴ്‌സിനോട് വെളിപ്പെടുത്തി സഞ്ജു

ഒഡീഷയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ

എനിക്ക് കഴിവുണ്ട് എന്ന് അറിയാം, ഇനി ഒറ്റ ലക്‌ഷ്യം മാത്രമാണ് ഉള്ളത്: സഞ്ജു സാംസൺ

മാതാപിതാക്കള്‍ ഇടപെടരുത്; പ്രായപൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ആന്ധ്ര ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് പണം വാഗ്ദാനം ചെയ്ത് ബിസിസിഐ, അന്തസ്സ് അടിയറവ് വയ്ക്കാതെ പിസിബി

പ്രായക്കൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞ് ആ നടൻ തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് നടി സൊനാക്ഷി സിൻഹ

IPL 2025: അന്ന് ധോണി അശ്വിനെ നല്ല രീതിയിൽ തെറിപറഞ്ഞു, അവന്റെ കയ്യിലിരുപ്പ് കൊണ്ടാണ് അത് സംഭവിച്ചത്: വിരേന്ദർ സെവാഗ്

'തുടര്‍ച്ചയായി അപമാനിതനാകുന്നതിലും നല്ലത് കളി മതിയാക്കുന്നത്'; അശ്വിന്റെ വിരമിക്കലിന് പിന്നാലെ ബോംബിട്ട് താരത്തിന്റെ പിതാവ്

അമ്പടാ കേമാ..., വിരമിക്കല്‍ പ്രഖ്യാപനത്തിലെ അശ്വിന്‍ ബ്രില്ലിയന്‍സ്!