ഗ്രീസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ബെംഗളൂരുവിലേക്ക് നേരിട്ട് പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാന്‍ 3 ചരിത്ര വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനാണ് അദേഹം ബെംഗളൂരുവില്‍ നേരിട്ട് എത്തിയിരിക്കുന്നത്. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ കാണാന്‍ കാത്തിരിക്കുന്നു എന്ന് മോദി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
‘ബെംഗളൂരുവില്‍ എത്തി. ചന്ദ്രയാന്‍ 3 ന്റെ വിജയത്തിലൂടെ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ കാണാന്‍ കാത്തിരിക്കുന്നു. അവരുടെ സമര്‍പ്പണവും അഭിനിവേശവുമാണ് ബഹിരാകാശ മേഖലയില്‍ രാജ്യത്തിന്റെ നേട്ടങ്ങള്‍ക്കു പിന്നിലെ ചാലകശക്തിയെന്ന് മോദി എക്‌സില്‍ കുറിച്ചു.
ബെംഗളൂരുവിലെത്തിയ മോദി ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക്(ഇസ്ട്രാക്) ഇന്ന് സന്ദര്‍ശിക്കും. ഐഎസ്ആര്‍ഒയില്‍ എത്തിയ പ്രധാനമന്ത്രിയെ ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ പുരോഗതിയെ കുറിച്ച് ശാസ്ത്രജ്ഞര്‍ അറിയിച്ചു. അതിന് ശേഷം അദേഹം ഡല്‍ഹിയിലേക്ക് തിരിക്കും.