കളത്തിലിറങ്ങി പ്രധാനമന്ത്രി മോദി; അയോദ്ധ്യയിൽ ഇന്ന് റോഡ് ഷോ, ഉദ്ഘാടനങ്ങള്‍, 15700  കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും

രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബിജെപിയും പ്രധാനമന്ത്രി മോദിയും ലോക്സഭാ തിര‍ഞ്ഞെടുപ്പിനുള്ള കരുക്കൾ നീക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ന് അയോദ്ധ്യയിൽ മോദിയുടെ റോഡ് ഷോ നടക്കും. പുതുക്കിയ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 15700 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും.

വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ അയോധ്യ ബിജെപിയുടെ മുഖ്യപ്രചാരണവിഷയം ആയിരിക്കും എന്നതിൽ തർക്കമില്ല. ആ പ്രചാരണ ശ്രമങ്ങളുടെ തുടക്കമായി ഇന്നത്തെ റോഡ്ഷോയെ കാണാം. ശ്രീരാമ കിരീട മാതൃക ചൂടിയ അയോധ്യാ ധാം റെയിൽവേ സ്റ്റേഷൻ, പുതുക്കി പണിത അന്താരാഷട്ര വിമാനത്താവളം, രാജ്യത്തെ ആദ്യത്തെ അമൃത് ഭാരത് ട്രെയിനുകൾ, 6 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, അയോധ്യ ക്ഷേത്രത്തിലേക്കുള്ള നവീകരിച്ച റോഡുകൾ, അയോധ്യ ​ഗ്രീൻഫീൽഡ് ടൗൺഷിപ്പിന് തറക്കല്ലിടൽ തുടങ്ങിയ എല്ലാ ചടങ്ങുകളും രാമക്ഷേത്രം കേന്ദ്രീകരിച്ചാണ്.

രാവിലെ 11.15 ന് 240 കോടി ചിലവഴിച്ച് പുതുക്കിയ അയോധ്യാ ധാം റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം നടക്കും. ക്ഷേത്ര നിർമ്മിതിയോട് സാമ്യമുള്ളതാണ് അടുത്തിടെ പേര് പുതുക്കിയ സ്റ്റേഷന്റെ നിർമ്മാണം. 12.15ന് 1450 കോടി ചിലവിട്ട് വികസിപ്പിച്ച വിമാനത്താവളം ഉദ്ഘാടനം ചെയ്യും. ഒരുമണിക്ക് റോഡ് ഷോയിലും പൊതു പരിപാടിയിലും മോദി പങ്കെടുക്കും. വമ്പൻ പ്രഖ്യാപനങ്ങളുമുണ്ടാകും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് അയോധ്യ ന​ഗരം മുഴുവൻ ഇതിനോടകം അലങ്കരിച്ചു കഴിഞ്ഞു. അയോധ്യ ക്ഷേത്രം പ്രതിഷ്ഠയ്ക്ക് മുമ്പ് രാഷ്ട്രീയ ചർച്ച സജീവമാക്കാനാകും മോദി ഇന്ന് ശ്രമിക്കുക. വർഷങ്ങളുടെ തയാറെടുപ്പുകൾക്കു ശേഷമാണ് നരേന്ദ്രമോദി അയോധ്യയിലേക്കെത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടിയാണ് ഇവിടെ തുടക്കമിടുന്നത്. നിരോധിത ഖലിസ്ഥാൻ സംഘടനാ നേതാവ് ​ഗുർപത്വന്ത് സിം​ഗ് പന്നു മോദിയെ റോഡ്ഷോക്കിടെ ആക്രമിക്കണമെന്ന് നേരത്തെ ആഹ്വാനം ചെയ്തിരുന്നു.ഈ ഭീഷണി കണക്കിലെടുത്ത് അയോധ്യയിൽ വിവിധ സേനാ വിഭാ​ഗങ്ങളെയടക്കം വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Latest Stories

എംഎൽഎ ഉമ തോമസ് വെന്റിലേറ്ററിൽ

കശ്മീരിൽ കനത്തമഞ്ഞുവീഴ്ചയിൽ കുടുങ്ങിയ വിനോദസഞ്ചാരികൾക്ക് തുണയായി ജാമിയ മസ്ജിദ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025: ആദ്യ ഫൈനലിസ്റ്റ് ആരെന്നതില്‍ സ്ഥിരീകരണമായി

ഇന്ത്യന്‍ ടീമില്‍ വിശ്വസിക്കാവുന്ന ഒരു കളിക്കാരന്‍, ഇന്നത്തെ ക്രിക്കറ്റ് ലോകത്ത് താരതമ്യം ചെയ്യാന്‍ മറ്റൊരു താരമില്ലാത്ത താരം!

കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് എംഎൽഎ ഉമ തോമസിന് ഗുരുതര പരിക്ക്

നസീബിന്റെ ചുമലിലേറി 'കശ്മീരും കടന്ന്' കേരളം; സന്തോഷ് ട്രോഫി സെമി ഫൈനലിൽ ഇന്ന് മണിപ്പൂരിനെ നേരിടും

'സാമാന്യ മര്യാദ പോലും കാട്ടിയില്ല'; ഗവർണറെ യാത്രയാക്കാൻ സർക്കാർ പ്രതിനിധി ചെല്ലാതിരുന്നത് ലജ്ജാകരമെന്ന് വി മുരളീധരൻ

2024-ല്‍ മാരുതി കാറുകളെ വരെ മുട്ടുകുത്തിച്ച ആ ടാറ്റ കാർ!

ടി20 ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍: നോമിനികളെ വെളിപ്പെടുത്തി ഐസിസി, ആരാധകര്‍ക്ക് നിരാശ

‘ജാവദേക്കറെ കണ്ടതല്ല പ്രശ്‌നം, ദല്ലാള്‍ നന്ദകുമാറുമായി എന്ത് ബന്ധം?’; സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഇ പിക്ക് വിമര്‍ശനം