വിദേശ യാത്രയ്ക്ക് ഒരുങ്ങി പ്രധാനമന്ത്രി; അടുത്ത വര്‍ഷം സന്ദര്‍ശിക്കുക ചൈന അടക്കം ഈ രാജ്യങ്ങളില്‍

2022ല്‍ പ്രധാനമന്ത്രി ചൈന ഉള്‍പ്പെടെ 10 രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ചൈനയിലേക്ക് പോകുന്നത്. ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ചൈനീസ് സന്ദര്‍ശനം.

ജനുവരിയില്‍ ദുബായില്‍ നടക്കുന്ന എക്‌സ്‌പോയിലും പ്രധാനമന്ത്രി പങ്കെടുക്കും. എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയൻ ഉള്‍പ്പെടെയാണ് സന്ദര്‍ശിക്കുക. അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ നാലാമത്തെ യുഎഇ സന്ദര്‍ശനമായിരിക്കും അത്.

വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും സന്ദര്‍ശനം നടത്തും. 2022ല്‍ പ്രധാനമന്ത്രി ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലേക്കായിരിക്കും. ഇന്തോ- ജര്‍മ്മന്‍ ഇന്റര്‍ ഗവണ്‍മെന്റല്‍ കണ്‍സല്‍ട്ടേഷന്റെ ഭാഗമായി ജര്‍മ്മനി സന്ദര്‍ശിക്കും. ഇത്തവണത്തെ ജി7 ഉച്ചകോടി സംഘടിപ്പിക്കുന്നതും ജര്‍മ്മനിയാണ്.

ഇന്തോ- നോഡിക് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഡെന്‍മാര്‍ക്ക് സന്ദര്‍ശിക്കും. ഇന്ത്യ- റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി അടുത്ത വര്‍ഷം റഷ്യയിലും എത്തും. ക്വാഡ് സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ ജപ്പാന്‍ സന്ദര്‍ശിക്കും. ഇവയ്ക്ക് പുറമെ ശ്രീലങ്കന്‍, റുവാണ്ട, കംബോഡിയ, ഉസ്ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും പ്രധാനമന്ത്രി അടുത്ത വര്‍ഷം സന്ദര്‍ശനം നടത്തും.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം