751 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയ നടപടിയില്‍ തെറ്റില്ല; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി; സ്വത്തുക്കള്‍ ഇഡിക്ക് ഏറ്റെടുക്കാമെന്ന് അതോറിറ്റി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ 751 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയ കേസില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഇഡിയുടെ നടപടി പിഎംഎല്‍എ അഡ്ജൂഡിക്കേഷന്‍ അതോറിറ്റി ശരിവെച്ചു. ഇതോടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ ഇഡിക്ക് ഏറ്റെടുക്കാം.

സ്വത്ത് കണ്ടുകെട്ടല്‍ ശരിയാണോ എന്നാണ് പിഎംഎല്‍എ അഡ്ജൂഡിക്കേഷന്‍ അതോറിറ്റി പരിശോധിച്ചത്. അസോഷ്യേറ്റ് ജേര്‍ണലിന്റെയും (എജെഎല്‍) യങ് ഇന്ത്യന്റെയും സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഡല്‍ഹി, മുംബൈ, ലഖ്നൗ എന്നിവിടങ്ങളിലെ 661.69 കോടിയുടെ വസ്തുവകകളും എജഎഎലിന്റെ 91.21 കോടി മൂല്യം വരുന്ന ഓഹരികളുമാണ് പിടിച്ചെടുത്തത്.

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രതികളായ നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് നേരത്തെ ഇഡി നടപടി ഉണ്ടായത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് ഓഹരി പങ്കാളിത്തമുള്ള യങ് ഇന്ത്യന്‍ കമ്പനി ദിനപത്രം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് ഇഡി പരിശോധിച്ചത്. കേസില്‍ ഇരുവരെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും ഇഡി ചോദ്യം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന് നേരിട്ട കനത്ത തിരിച്ചടിയായാണ് ഇതിനെ കാണുന്നത്.

Latest Stories

IPL 2025: ആദ്യ കളിയിലെ അഹങ്കാരം ഇതോടെ തീർന്നു കിട്ടി; വീണ്ടും ഫ്ലോപ്പായി സൺറൈസേഴ്‌സ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ

ഒരു കാരണവുമില്ലാതെ കരയുന്നതാണ് ചിലരുടെ ശീലം; എംകെ സ്റ്റാലിന് വിമര്‍ശനവുമായി നരേന്ദ്ര മോദി

കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗത്തിലെത്താമെന്ന് കരുതുന്നില്ല; ജോസഫ് പാംപ്ലാനിയെ തള്ളി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; കേസെടുത്ത് പൊലീസ്, സിറാജുദ്ദീനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം

പകരത്തിന് പകരം; യുഎസ് ഉൽപ്പന്നങ്ങൾക്ക് 34% തീരുവ ചുമത്തി ചൈന

MI UPDATES: അവസാനം എല്ലാ ശരിയായി, ഇനി ഇവരെ എതിരാളികള്‍ക്ക് തൊടാന്‍ കഴിയില്ല, ട്രെന്റ് ബോള്‍ട്ടിനൊപ്പം ചേര്‍ന്ന്‌ ജസ്പ്രീത് ബുംറ, വൈറല്‍ വീഡിയോ

കൊച്ചിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

ചെങ്കൊടിയേന്തി വഴിവെട്ടി വന്ന ബേബി

ഗാസയിലെ ഡോക്ടർമാരെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ സംഭവം; സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയ