രഹസ്യങ്ങള്‍ തേടിയത് പുലിവാലായി , ഇന്ത്യയിലെ ആദ്യ വനിതാ ഡിറ്റക്ടീവ് പിടിയില്‍

ഇന്ത്യയിലെ ആദ്യ വനിതാ ഡിറ്റക്ടീവിനെ പൊലീസ് പിടികൂടി. വനിത പ്രൈവറ്റ് ഡിറ്റക്ടീവ് രാജാനി പണ്ഡിറ്റിനെ ആളുകളുടെ വിവരങ്ങള്‍ അനധികൃതമായി ശേഖരിച്ചതിന്റെ പേരിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജാനി പണ്ഡിറ്റ് ഇത്തരത്തില്‍ ശേഖരിച്ചത് അഞ്ചു പേരുടെ വിവരങ്ങളാണെന്ന് പൊലീസ് അറിയിച്ചു.

ഇവരുടെ ഫോണ്‍കോള്‍ ചോര്‍ത്തിയാണ് രാജാനി പണ്ഡിറ്റ് വിവരങ്ങള്‍ ശേഖരിച്ചത്. പ്രതിക്കെതിരെ വ്യക്തമായ തെളിവുണ്ട്. സന്തോഷ് പണ്ട്ഗളേ, പ്രശാന്ത് സോനവാനേ എന്ന രണ്ടു പ്രൈവറ്റ് ഡിറ്റക്ടീവുകളെയും സംഭവത്തില്‍ പൊലീസ് പിടിയിലായി.

ഇവര്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്. ഇതു സംബന്ധിച്ച വിശദമായ വിവരം പ്രതികളെ ചോദ്യം ചെയ്യുമ്പോള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു.