റഫയിലെ ഇസ്രയേൽ ആക്രമണം: ജന്തർമന്തറിൽ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് പൊലീസ്

റഫയിലെ ഇസ്രയേല്‍ ആക്രമണത്തിൽ ദില്ലിയിൽ സംഘടിപ്പിക്കാനിരുന്ന പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് പൊലീസ്. ജന്തർമന്തറിലെ പരിപാടിക്ക് അനുമതി നൽകില്ലെന്ന് പൊലീസ് അറിയിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം പങ്കെടുക്കാനിരുന്ന പരിപാടിക്കാണ് അനുമതി നിഷേധിച്ചത്. പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് സംഘാടകർ അറിയിച്ചു. ഓള്‍ ഇന്ത്യ പീസ് ആന്‍ഡ് സോളിഡാരിറ്റി ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയാണ് പ്രതിഷേധ പരിപാടിയുടെ സംഘാടകർ.

അതേസമയം ഇസ്രയേൽ തങ്ങളുടെ ആക്രമണം നിർത്തിയാൽ മുഴുവൻ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. ഈ വിവരം മധ്യസ്ഥ ചർച്ചയ്ക്ക് മുൻകൈയെടുക്കുന്നവരെ അറിയിച്ചിട്ടുണ്ടെന്ന് ഹമാസ് വ്യക്തമാക്കി. ഇസ്രയേൽ ഇപ്പോഴും ആക്രമണം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറല്ലെന്നും ഹമാസ് പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.

ഈജിപ്‌തും ഖത്തറും തമ്മിൽ നടന്ന മധ്യസ്ഥ ചർച്ചകൾക്കിടെയാണ് ഹമാസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇസ്രയേൽ യുദ്ധം നിർത്തിയാൽ ബന്ദികളേയും തടവുകാരേയും പരസ്‌പരം കൈമാറുന്നതടക്കമുള്ള മുഴുവൻ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തങ്ങൾ തയ്യാറാണെന്നും ഹമാസ് വ്യക്തമാക്കി. ഹമാസിലെ ജനങ്ങൾ ആക്രമണം, ഉപരോധം, പട്ടിണി, വംശഹത്യ എന്നിവയിലൂടെയാണ് കടന്നുപോകുന്നത്. ഇസ്രയേൽ ഇപ്പോഴും വെടിനിർത്തലിന് തയ്യാറായിട്ടില്ല എന്നും ഇത്തരമൊരു സാഹചര്യത്തിൽ ഇപ്പോൾ നടക്കുന്ന മധ്യസ്ഥ ചർച്ചകളിൽ സഹകരിക്കാൻ ഹമാസും പലസ്തീനിലെ മറ്റ് സംഘടനകളും തയ്യാറല്ലെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍