മരിച്ചുപോയ ബന്ധുവിനെ കണ്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഞെട്ടി; പിന്നാലെ ചുരുളഴിഞ്ഞത് സുകുമാര കുറുപ്പ് മോഡല്‍ കൊലപാതകം

കര്‍ണാടകയില്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാരകുറുപ്പ് മോഡല്‍ കൊലപാതകം. ബംഗളൂരു ഹൊസൊകോട്ടെ സ്വദേശി മുനിസ്വാമി ഗൗഡ ഓഗസ്റ്റ് 13ന് വാഹനാപകടത്തില്‍ മരിച്ചതായാണ് ആദ്യം പുറത്തുവന്ന വിവരം. ഇയാളുടെ ഭാര്യ സംഭവം നേരിട്ട് കണ്ടതായി മൊഴിയും നല്‍കി. ഇതിന് പിന്നാലെ മുനിസ്വാമി ഗൗഡയുടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

മുനിസ്വാമി ഗൗഡയുടെ സംസ്‌കാരത്തിന് പിന്നാലെ ഭാര്യ ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ഇന്‍ഷുറന്‍സ് നടപടികള്‍ പുരോഗമിക്കുമ്പോള്‍ മുനിസ്വാമി ഗൗഡയുടെ ബന്ധുകൂടിയായ സിദ്ദലഘട്ട പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസ് ഗൗഡയെ നേരില്‍ കണ്ടതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസിനോട് സഹായം അഭ്യര്‍ത്ഥിക്കാനെത്തിയതായിരുന്നു മുനിസ്വാമി ഗൗഡ. എന്നാല്‍ ശ്രീനിവാസന്‍ സഹായിക്കാന്‍ തയ്യാറായില്ല. കൂടാതെ ഹാസന്‍ പൊലീസില്‍ മുനിസ്വാമി ഗൗഡ മരിച്ചിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഹാസന്‍ പൊലീസ് ഗൗഡയെ പിടികൂടുന്നത്. ഒപ്പം ലോറി ഡ്രൈവര്‍ ദേവേന്ദ്ര നായകയെയും പൊലീസ് പിടികൂടിയിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ഗൗഡയും ഭാര്യയും ലോറി ഡ്രൈവറുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തത്.

ഗൗഡ നേരത്തെ ഭാര്യയെ നോമിനിയാക്കി നിരവധി ഇന്‍ഷുറന്‍സ് പോളിസികളെടുത്തിരുന്നു. തുടര്‍ന്ന് മുനിസ്വാമിയുടെ രൂപസാദൃശ്യമുള്ള ഒരു ഭിക്ഷാടകനെ കണ്ടെത്തി. ഭിക്ഷാടകനുമായി മുനിസ്വാമി പരിചയത്തിലായി. പിന്നാലെ ഭാര്യ ശില്‍പറാണിയും ഗൗഡയും യാചകനെ കാറില്‍ കയറ്റി ഒരുമിച്ച് യാത്ര ചെയ്തു. വഴിയില്‍ വച്ച് ടയര്‍ പഞ്ചറായെന്ന് അറിയിച്ച് യാചകനെ വാഹനത്തില്‍ നിന്ന് പുറത്തിറക്കി.

നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരം അതുവഴി എത്തിയ ലോറിയ്ക്ക് മുന്നിലേക്ക് യാചകനെ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ബിസിനസുകാരനായ ഗൗഡ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായിരുന്നു കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഇയാളുടെ ഭാര്യയ്ക്കായി പൊലീസ് അന്വേഷണം തുടരുന്നു.

Latest Stories

CT 2025: സെഞ്ച്വറി അടിച്ചിട്ടും രക്ഷയില്ല, സഞ്ജുവും ജയ്‌സ്വാളിനും സ്ഥാനമില്ല; ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി സാധ്യത ലിസ്റ്റിൽ ഈ താരങ്ങൾ

ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി പരമ്പരയിലെ ഏറ്റവും മികച്ച പ്ലേയിംഗ് ഇലവന്‍

എംബിബിഎസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവം; വിശദീകരണവുമായി കോളേജ് അധികൃതര്‍

ഇന്ത്യ കീഴടക്കി, ഇത് ചരിത്രക്കുതിപ്പ്; 2025ലെ മിന്നും നേട്ടം, സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

ഇന്ത്യൻ ടീം പിആർ താരങ്ങൾക്ക് അപ്പുറത്തേക്ക് ചിന്തിക്കണം, സഞ്ജു അടക്കമുള്ള താരങ്ങൾക്ക് പ്രാധാന്യം അവിടെയാണ്; ഇന്ന് അതിന് പറ്റുന്ന പ്രധാന ആൾ മലയാളി താരം തന്നെ

ബുള്ളറ്റുകള്‍ വാങ്ങിക്കൂട്ടി വിദേശികള്‍; റോയല്‍ എന്‍ഫീല്‍ഡിന് വീണ്ടും വില വര്‍ദ്ധിക്കുമോ?

BGT 2024-25: തനിസ്വഭാവം കാട്ടി ഓസ്‌ട്രേലിയ, അപമാനം തുറന്നുപറഞ്ഞ് ഗവാസ്‌കര്‍

സിനിമ കണ്ട് കൃഷി തുടങ്ങി പണം കളഞ്ഞു, പശുവിനെ വാങ്ങി നഷ്ടക്കച്ചവടത്തിന് വിറ്റു.. എനിക്ക് എല്ലാം പെട്ടെന്ന് മടുക്കും: രമ്യ സുരേഷ്

അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി ലയണൽ മെസിക്ക്; ചടങ്ങിൽ പങ്കെടുക്കാതെ താരം

സച്ചിന് പറ്റുമെങ്കില്‍ ഇപ്പോഴുള്ള 'സൂപ്പര്‍ സ്റ്റാറുകള്‍ക്കും' പറ്റും, വിരാടിനെ അടക്കം തൂക്കി പുറത്തുകളയണം; ഇന്ത്യയുടെ മാറുന്ന സംസ്‌കാരത്തിനെതിരെ ഇര്‍ഫാന്‍ പത്താന്‍