പുല്‍വാമയില്‍ എസ്.ഐയെ ഭീകരര്‍ വെടിവെച്ച് കൊന്നു

ജമ്മുകശ്മീരിലെ പുൽവാമയിൽ ഭീകരർ പൊലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തി. പാംപോറിൽ എസ്‌ഐ ഫറൂഖ് അഹമ്മദ് മിർ ആണ് ഭീകരരുടെ അക്രമത്തിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം ഫറൂഖ് തന്റെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിന് ഇടയിലാണ് ആക്രമണം ഉണ്ടായത് എന്നാണ് പൊലീസ് പറയുന്നത്.

23 ഐആർപി ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് ഫറൂഖ്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ജമ്മു കശ്മീർ സന്ദർശനം നടക്കുന്നതിന് ഇടയിലാണ് എസ്‌ഐയെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. ഭീകരർ ഫറൂഖ് അഹമ്മദിന്റെ വീടിനുള്ളിൽ കയറി ആക്രമിക്കുകയായിരുന്നു. വീടിന് സമീപത്തെ കൃഷിയിടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

അടുത്തിടെ ബാങ്ക് മാനേജറേയും ഭീകരർ കൊലപ്പെടുത്തിരുന്നു. ഇതിനു മുൻപ് സ്കൂൾ അധ്യാപികയായ രജനി ബാലയെ കൊലപ്പെടുത്തിയതിലും തീവ്രവാദികൾക്ക് പങ്കുണ്ടെന്ന് ഐജിപി വിജയകുമാർ പറഞ്ഞു.

മെയ് 31 ന് കശ്മീരിലെ കുൽഗാം ജില്ലയിലെ ഹൈസ്‌കൂൾ ഗോപാൽപോര മേഖലയിൽ വെച്ചാണ് ഭീകരർ രജനി ബാലയെ കൊലപ്പെടുത്തിയത്.

Latest Stories

ഗാസയിൽ വീണ്ടും ആക്രമണങ്ങൾ നടക്കുന്നതിൽ പ്രതിഷേധിച്ച് ലണ്ടൻ; ആയിരക്കണക്കിന് ആളുകൾ നഗരത്തിൽ ഒത്തുകൂടി

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണം; മോദി സര്‍ക്കാരിന് ഇനിയും നിശബ്ദമായിരിക്കാന്‍ സാധിക്കുകയില്ല; പാര്‍ട്ടി പ്രതിഷേധത്തിന് ഇറങ്ങും; ആഞ്ഞടിച്ച് സിപിഎം

IPL 2025: 'സഞ്ജു വെറും കൂളല്ല, മാസ്സ് കൂളാണ്‌'; വെസ്റ്റ് ഇൻഡീസ് താരത്തിന്റെ വാക്കുകൾ വൈറൽ

രാജ്യത്തെ ഏറ്റവും ധനികനായ എംഎല്‍എ ബിജെപി അംഗം, രണ്ടാമത് ഡി കെ ശിവകുമാർ; എംഎല്‍എമാരുടെ സ്വത്ത് സംബന്ധിച്ച കണക്കുകള്‍ പുറത്ത്

ആണവ കാരാർ ചർച്ച ചെയ്യാൻ ഇറാന് രണ്ട് മാസത്തെ സമയം നൽകി ട്രംപിന്റെ കത്ത്: റിപ്പോർട്ട്

ആ താരത്തെ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു, എന്നിട്ടും അവൻ...; ഇന്ത്യൻ താരത്തെക്കുറിച്ച് വമ്പൻ വെളിപ്പെടുത്തലുമായി മുഹമ്മദ് കൈഫ്

'ആശ പോയാൽ അംഗണവാടിയെ കൊണ്ടിരുത്തും'; സമരത്തിലുള്ളത് യഥാർത്ഥ ആശാ വർക്കർമാരല്ലെന്ന് എ വിജയരാഘവൻ, വീണ്ടും അധിക്ഷേപം

'മോദിയുടെ കത്ത് അവർ ചവറ്റുകുട്ടയിൽ ഇടും, കൊല്ലപ്പെട്ട ഹരേൺ പാണ്ഡ്യയുടെ ഉറ്റബന്ധുവാണ് സുനിത'; മോദിക്കെതിരെ മൊഴി നൽകിയതിന് പിന്നാലെയുണ്ടായ കൊലപാതകം ഉയർത്തി കോൺഗ്രസ്

ഔറംഗസീബിന്റെ ശവകുടീരം സംരക്ഷിക്കേണ്ടത് നിയമപരമായ ബാധ്യത; മുഗള്‍ചക്രവര്‍ത്തിയുടെ പൈതൃകത്തെ മഹത്വപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്

IPL 2025: എതിരാളികൾക്ക് യുവരാജാവിന്റെ അപായ സൂചന; ആ ഒരു കാര്യം ടീമിന് ഗുണമെന്ന് ശുഭ്മൻ ​ഗിൽ