കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവച്ചതിന് കര്‍ണാട ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ വിജയേന്ദ്രയ്ക്കെതിരെ കേസെടുത്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ജനപ്രാതിനിധ്യ നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വകുപ്പുകള്‍ പ്രകാരം മല്ലേശ്വരം പോലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ മകനാണ് ബി.വൈ വിജയേന്ദ്ര.