മലയാളി വൈദികര്‍ക്ക് ജബല്‍പൂരില്‍ മര്‍ദ്ദനമേറ്റ സംഭവം; നാല് ദിവസങ്ങള്‍ക്ക് ശേഷം കേസെടുത്ത് പൊലീസ്

മലയാളി വൈദികര്‍ക്ക് ജബല്‍പൂരില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ നാല് ദിവസങ്ങള്‍ക്ക് ശേഷം കേസെടുത്ത് പൊലീസ്. എന്നാല്‍ സംഭവത്തില്‍ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും സംഭവത്തില്‍ ഇതുവരെ ജബല്‍പൂര്‍ പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് വൈദികര്‍ കോടതിയെ സമീപിക്കുമെന്ന് മനസിലാക്കിയതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിച്ചിട്ടും വൈദികരെ മര്‍ദ്ദിച്ച വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് മര്‍ദനമേറ്റ വൈദികര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് എഫ്‌ഐആര്‍ രജിസ്റ്റ്ര്‍ ചെയ്തതായി ജബല്‍പൂര്‍ പൊലീസ് വ്യക്തമാക്കിയത്.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മണ്ട്‌ലയില്‍നിന്നും ജബല്‍പൂരിലെ പള്ളികളിലേക്ക് പോയ വിശ്വാസികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ബലമായി പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ട് പോകുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ മലയാളി വൈദികരെ പൊലീസിന് മുന്നിലിട്ടാണ് വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.

ഫാദര്‍ ഡേവിസ് ജോര്‍ജ്, ഫാദര്‍ ടി ജോര്‍ജ് എന്നിവരെയാണ് സ്ത്രീകളടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്. അതേസമയം സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിക്കുകയായിരുന്നു ബിജെപി എംപി സുരേഷ്‌ഗോപി. മറുപടി പറയാന്‍ സൗകര്യമില്ലെന്നായിരുന്നു എംപി മാധ്യമങ്ങളോട് പറഞ്ഞത്.

നിങ്ങള്‍ ആരാണ് തന്നോട് ചോദ്യം ചോദിക്കാനെന്നായിരുന്നു സുരേഷ് ഗോപി തിരികെ ചോദിച്ചത്. ആരോടാണ് ചോദ്യം ചോദിക്കുന്നതെന്ന ഓര്‍മ്മയുണ്ടാകണമെന്നും ബിജെപി എംപി കയര്‍ത്തു.

Latest Stories

RR VS KKR: ജയ്‌സ്വാളിനെ പച്ചതെറി വിളിച്ച് പരാഗ്, എന്നാപ്പിനെ നീ ഒറ്റയ്ക്ക് അങ്ങ് കളിക്ക്, രാജസ്ഥാന്‍ ടീമിന് ഇത് എന്ത് പറ്റി, അവസരം മുതലാക്കി കൊല്‍ക്കത്ത

കെഎസ് വീഴുമോ?, പ്രവര്‍ത്തകര്‍ തിരിച്ചറിയുന്ന നേതാവ് വരുമോ?; 'ക്യാപ്റ്റനാകാന്‍' കോണ്‍ഗ്രസ് ക്യാമ്പിലെ അടിതട

വീണിതല്ലോ കിടക്കുന്നു പിച്ചിൽ ഒരു മൊബൈൽ ഫോൺ, കൗണ്ടി മത്സരത്തിനിടെ താരത്തിന്റെ പോക്കറ്റിൽ നിന്ന്...; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകർ

റാബീസ് വന്നിട്ടും രക്ഷപ്പെട്ട ലോകത്തിലെ ഒരേയൊരാള്‍ ! കോമയിലാക്കി അവളെ രക്ഷിച്ചെടുത്ത അസാധാരണ ചികില്‍സ..

സൂര്യയുടെ ആ സീനുകള്‍ കട്ട് ചെയ്യേണ്ടി വന്നു, ഒരു മാസം കഴിയട്ടെ മുഴുവന്‍ രംഗങ്ങളുള്ള വേര്‍ഷന്‍ പുറത്തിറക്കും: കാര്‍ത്തിക് സുബ്ബരാജ്

RR VS KKR: സഞ്ജുവിനെ മാത്രമല്ല, അവനെയും ഇനി രാജസ്ഥാന് വേണ്ട, കൊല്‍ക്കത്തയ്‌ക്കെതിരെ ഒഴിവാക്കി റിയാന്‍ പരാഗ്, ഇന്നെങ്കിലും ജയിച്ചാല്‍ മതിയായിരുന്നു

ഹൂതി വിമതരുടെ ബാലസ്റ്റിക് മിസൈൽ ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തിൽ പതിച്ചു; ഏഴിരട്ടി മടങ്ങിൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ സൈന്യം

പരാതി ലഭിക്കാതെ ലിസ്റ്റിന്‍ സ്റ്റീഫന്റെ വിഷയത്തില്‍ ഇടപെടില്ല: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

KKR VS RR: പരിക്ക് മറച്ചുവച്ചും അവന്‍ ഇന്ന് കളിക്കുന്നു, ഇതാണ് ശരിക്കുമുളള ഡെഡിക്കേഷന്‍, സൂപ്പര്‍ താരത്തെ കുറിച്ച് വെളിപ്പെടുത്തി സഹതാരം

IPL 2025: എന്റെ കരിയറിൽ ഞാൻ അങ്ങനെ ഒരു കാഴ്ച്ച കണ്ടിട്ടില്ല, ഇനി നീ ആയിട്ട് പുതിയ ശീലം...ഖലീലിനോട് കലിപ്പായി ധോണി; വീഡിയോ കാണാം