Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

‘ബിജെപി അധ്യക്ഷനാവാന്‍ പിള്ളയേക്കാള്‍ കേമന്‍ മുഹമ്മദ് റിയാസ് ‘; ഡിവൈഎഫ് എെ നേതാവിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

, 6:27 pm

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷന്‍ മുഹമ്മദ് റിയാസിന്റെ ചിത്രം മോര്‍ഫ് ചെയ്ത് ആര്‍ എസ് വേഷധാരിയായി പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. എടക്കര സ്വദേശി മുപ്പിനി ഇബ്രാഹിമിനെതിരെയാണ് പൊലീസ് കേസെടുത്തത്.

ബി.ജെ.പി അധ്യക്ഷനാവാന്‍ ശ്രീധരന്‍ പിള്ളയേക്കാള്‍ യോഗ്യന്‍ മുഹമ്മദ് റിയാസ് ആണെന്ന അടിക്കുറിപ്പിലാണ് മുഹമ്മദ് റിയാസിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. സംഭവത്തില്‍ ഏരിയാ കമ്മിറ്റി അംഗം പി സഹീര്‍ സമര്‍പ്പിച്ച പരാതിയിലാണ് പൊലീസ് കേസെടുത്തത്.

മുഹമ്മദ് റിയാസിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിനു പിന്നില്‍ ഗൂഡാലോചനയാണെന്നും മുസ്ലീം ന്യൂനപക്ഷങ്ങള്‍ കൂടുതലായി സി.പി.ഐ.എമ്മിലേക്ക് അടുക്കുന്നതു കൊണ്ടുള്ള പ്രതികാര നടപടിയുടെ ഭാഗമാണിതെന്നുമാണ് ഡി.വൈ.എഫ്.ഐ വൃത്തങ്ങളുടെ പ്രതികരണം.

Advertisement