ഡൽഹി നിസാമുദ്ദീനിൽ തബ്ലീഗി ജമാഅത്ത് ആതിഥേയത്വം വഹിച്ച മതസമ്മേളനത്തിൽ പങ്കെടുത്തവരെയോ സമീപ പ്രദേശങ്ങളിലെയോ എല്ലാവരേയും സെൽഫോൺ ഡാറ്റയിലൂടെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
പകർച്ചവ്യാധിയായ കൊറോണ വൈറസ് പടരുന്നതിനുള്ള പ്രധാന കാരണമായി പ്രസ്തുത മതസമ്മേളനത്തെ പരിഗണിക്കുന്നതിനാൽ ക്രൈംബ്രാഞ്ച് ഈ കേസ് അന്വേഷിച്ചുവരികയാണ്. രാജ്യത്തെ കൊറോണ വൈറസ് കേസുകളിൽ മൂന്നിലൊന്ന് പേരും മതസമ്മേളനവുമായി ബന്ധപ്പെട്ടിരിക്കുന്നു, സമ്മേളനത്തിൽ ധാരാളം വിദേശ പൗരന്മാർ പങ്കെടുത്തിരുന്നു.
മാർച്ചിൽ നടന്ന പരിപാടിയിൽ 9,000 പേർ പങ്കെടുത്തുവെന്നാണ് കരുതുന്നത്. അവരിൽ പലരും പിന്നീട് രാജ്യമെമ്പാടും സഞ്ചരിച്ച് വൈറസ് ബാധ വർദ്ധിപ്പിച്ചു. മാർച്ചിൽ കുറച്ച ദിവസങ്ങളിൽ ആ പ്രദേശത്ത് തങ്ങളുടെ സാന്നിധ്യം ജിപിഎസിലൂടെ സൂചിപ്പിച്ച എല്ലാവരെയും പൊലീസ് പരിശോധിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.മാപ്പിംഗ് പ്രക്രിയയിൽ ഡൽഹി പൊലീസിനെ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുകാർ സഹായിക്കുന്നുണ്ട്.