തെലങ്കാനയിൽ പൊലീസുകാരും കമ്പ്യൂട്ടർ ഓപ്പറേറ്ററും മരിച്ച നിലയിൽ; ജീവനൊടുക്കിയതെന്ന് സംശയം, ഒരാളെ കാണാനില്ല

തെലങ്കാനയിലെ കമറെഡ്ഡി ജില്ലയിലെ അഡ്ലൂർ എല്ലാറെഡ്ഡിയിൽ പൊലീസുകാരിയെയും കമ്പ്യൂട്ടർ ഓപ്പറേറ്ററേയും മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഇവരുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു എസ്ഐയെ കാണാനില്ല. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

തെലങ്കാന ബിബിപേട്ട് പൊലിസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ശ്രുതിയും സ്വകാര്യ കമ്പനി ജീവനക്കാരനായ നിഖിലും ആണ് മരിച്ചത്. തൊട്ടടുത്തുള്ള ബിക്ക്നൂർ പൊലിസ് സ്റ്റേഷനിലെ എസ്ഐ സായി കുമാറിനെ ആണ് കാണാതായത്. ഇതേ തടാകത്തിൽ മുങ്ങിമരിച്ചെന്നാണ് സംശയിക്കുന്നത്. ഇന്ന് രാവിലെ ശ്രുതിയുടെയും നിഖിലിന്‍റെയും മൃതദേഹം കണ്ടത്. തുടര്‍ന്നാണ് തടാകത്തിൽ തെരച്ചിൽ ആരംഭിച്ചത്.

എസ്ഐ സായ്കുമാറിന് വേണ്ടിയുള്ള തെരച്ചിൽ തടാകത്തിൽ തുടരുകയാണ്. സംഭവത്തിൽ ദുരൂഹതയേറുകയാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം എസ്ഐയുടെ അടക്കം മൂന്നു പേരുടെയും മൊബൈൽ ഫോണുകളും മറ്റ് വസ്തുക്കളും തടാകക്കരയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. എസ്ഐയുടെ ഫോണ്‍, കാര്‍, പഴ്സ് തുടങ്ങിയവയാണ് കണ്ടെത്തിയത്.

Latest Stories

തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളിയ സംഭവം; കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി; 'ഒറ്റക്കൊമ്പന്‍' ആരംഭിച്ചു

BGT 2024: ജയ്‌സ്വാളിനെ പുറത്താക്കി ഞാൻ മടുത്തു, ഇന്ന് വേറെ ആരെങ്കിലും അവന്റെ വിക്കറ്റ് എടുക്ക്; ഓസ്‌ട്രേലിയൻ ബോളർമാർ വേറെ ലെവൽ

ഇന്‍സ്റ്റഗ്രാം റീച്ച് കിട്ടാന്‍ 'മാര്‍ക്കോ'യുടെ ലിങ്ക്; വ്യാജ പതിപ്പ് പ്രചരിപ്പിച്ച യുവാവ് പിടിയില്‍

ജോ റൂട്ടിനെ മറികടന്ന് ഇന്ത്യക്കെതിരെ റെക്കോർഡ് സ്വന്തമാക്കി സ്റ്റീവ് സ്മിത്ത്

'ആദ്യം അവന്‍ നിങ്ങള്‍ക്ക് കിംഗ്, ഇപ്പോള്‍ ജോക്കര്‍': ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം തുറന്നുകാട്ടി ഇര്‍ഫാന്‍ പത്താന്‍

വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി; കൊച്ചിയിൽ ഇക്കുറി രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം

മാര്‍ക്കോ 2 കൂടുതല്‍ വയലന്‍സോടെ വരും, വലിയൊരു സിനിമയായി എത്തും: ഹനീഫ് അദേനി

രോഹിത് ശർമ്മയെ ചാമ്പ്യൻസ് ട്രോഫിയുടെ പരിസരത്ത് പോലും അടുപ്പിക്കരുത്; താരത്തിന് നേരെ വൻ ആരാധകർ രോക്ഷം

16കാരനെ പീഢിപ്പിച്ച് പത്തൊൻപതുകാരി; പല സ്ഥലങ്ങളിലെത്തിച്ച് പീഡനം, സംഭവം കൊല്ലത്ത്