സിപിഐഎം-കോൺഗ്രസ് സഹകരണം; പോളിറ്റ് ബ്യുറോ വോട്ടെടുപ്പിലേക്ക്, രാജി ഭീഷണി മുഴക്കി യച്ചൂരി!

കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി സിപിഐഎമ്മില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിൽ കോൺഗ്രസുമായി രാഷ്ട്രീയ ധാരണ വേണ്ടെന്ന രേഖ നാളെ വോട്ടിനിടും. 8 സംസ്ഥാന കമ്മിറ്റികൾ യെച്ചൂരി നിലപാടിനെ പിന്തുണച്ചു.

ഇതുസംബന്ധിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റിയിൽ നാളെ വോട്ടെടുപ്പ് നടക്കും. ബദൽ രേഖ അംഗീകരിക്കണമെന്ന നിർദ്ദേശം കാരാട്ട് പക്ഷം തള്ളി. അതേസമയം, രേഖ തള്ളിയാലും യെച്ചൂരി രാജി വെയ്‌ക്കേണ്ടതില്ലെന്ന് ബംഗാൾ ഘടകം വ്യക്തമാക്കി.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിയും, പിബി അംഗം പ്രകാശ് കാരാട്ടും വ്യത്യസ്ഥ രേഖകള്‍ അവതരിപ്പിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് ഇരുനേതാക്കളുടെയും വാദം. അതിനാല്‍ തന്നെ ഇരുരേഖകളും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യട്ടെ എന്ന നിലപാടിലേക്കാണ് നീങ്ങുന്നതെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.

ഇതിനിടെ രാജി ഭീഷണി മുഴക്കി യച്ചൂരി രംഗത്തെത്തി. വോട്ടെടുപ്പിലൂടെ തന്റെ നിലപാട് പിന്തള്ളപ്പെടുന്ന സാഹചര്യമുണ്ടായാൽ ജനറൽ സെക്രട്ടറിസ്ഥാനത്തു തുടരുന്നതു ബുദ്ധിമുട്ടാകുമെന്നു സീതാറാം യച്ചൂരി. സിസിയുടെ ഇന്നലത്തെ ചർച്ചകൾക്കുശേഷം ചേർന്ന പൊളിറ്റ്ബ്യൂറോയിൽ യച്ചൂരി ഈ നിലപാടു വ്യക്തമാക്കി. എന്നാൽ, രാജി വെയ്ക്കരുതെന്ന് പിബി ആവശ്യപ്പെട്ടിട്ടുണ്ട്.