രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് സച്ചിൻ പൈലറ്റിനെ പിന്തുണക്കുന്ന 30 എംഎൽഎമാർ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലായിരിക്കുകയാണ്. സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാൻ കോൺഗ്രസും സർക്കാരിനെ താഴെ ഇറക്കാൻ ബിജെപിയും തിരക്കിട്ട നീക്കങ്ങൾ നടത്തുകയാണ്.
ഇന്ന് നടക്കുന്ന യോഗത്തില്‍ നിരീക്ഷകരായ സുര്‍ജേവാല, അജയ് മാക്കന്‍ എന്നിവര്‍ക്ക് പുറമെ, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുക്കും. എന്നാല്‍ എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് സച്ചിന്‍ പൈലറ്റ്. നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് എംഎൽഎമാർക്ക് വിപ്പ് നൽകിയതായും ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ അറിയിച്ചു.
മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. തനിക്കൊപ്പം 30 കോൺഗ്രസ് എംഎൽഎമാരും ഏതാനും സ്വതന്ത്ര എംഎൽഎമാരും ഉണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ വിളിച്ചു ചേർത്ത പാർലമെന്‍ററി പാർട്ടി യോഗത്തിൽ അദ്ദേഹം പങ്കെടുത്തില്ല. ഇന്ന് നടക്കുന്ന എംഎൽഎമാരുടെ യോഗത്തിലും താനും ഒപ്പമുള്ള എംഎൽഎമാരും പങ്കെടുക്കില്ലെന്നാണ് നിലപാട്. ഇതോടെ സച്ചിൻ പൈലറ്റ് പാർട്ടി വിട്ട് ബിജെപിയിൽ ചേരുകയോ പുതിയ പാർട്ടി രൂപീകരിക്കുകയോ ചെയ്യുമെന്ന അഭ്യൂഹം ശക്തമായി.