പ്രജ്ഞയെ പുറത്താക്കണമെന്ന് ബിജെപിയോട് സഖ്യകക്ഷിയായ ജനതാ ദള്‍ യു ; തൂക്കുമുന്നണിയാണെങ്കില്‍ ഭാഗ്യപരീക്ഷണത്തിന് തയ്യാറെന്ന സന്ദേശം നല്‍കി നിതീഷ് കുമാര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അടിയൊഴുക്കുകള്‍ തിരച്ചറിഞ്ഞിട്ടെന്നവണം, ബിഹാര്‍ മുഖ്യമന്ത്രിയും എന്‍ഡിഎ യുടെ പ്രമുഖ ഘടകകക്ഷി ജനതാ ദള്‍ യു വിന്റെ അധ്യക്ഷനുമായ നിതീഷ് കുമാര്‍ ഇടയുന്നു. ഗോഡ്‌സെയെ രാജ്യഭക്തനായി പ്രഖ്യാപിച്ച പ്രജ്ഞ സിംഗ് താക്കൂറിനെ പുറത്താക്കണമെന്നാണ് അപ്രതീക്ഷിതമായി നിതീഷ് കുമാര്‍ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഇത്തരക്കാരെ വെച്ചു പൊറുപ്പിക്കാനാവില്ലെന്നും നിതീഷ് പറഞ്ഞു.

എന്നാല്‍ പ്രജ്ഞയെ ചാരി നിതീഷ് എന്‍ ഡി എ വിടാനൊരുങ്ങുന്നതിന്റെ സൂചനയായിട്ടാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഇതിനെ കാണുന്നത്. 19 വര്‍ഷം എന്‍ ഡി എ യോടൊപ്പം നിന്ന നിതീഷ് കുമാര്‍ 2013 ലാണ് നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനുളള നീക്കത്തിനെതിര പടവെട്ടി മുന്നണി വിടുന്നത്. പിന്നീട് മോദി പ്രധാനമന്ത്രിയാവുകയും നിതീഷ് കുമാര്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡി, കോണ്‍ഗ്രസ് എന്നീ കക്ഷികളുമായി മഹസഖ്യം രൂപികരിച്ച ബിജെപിയ്‌ക്കെതിരെ മത്സരിച്ച്് 2016 ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുകയും ചെയ്തു. പിന്നീട് മഹാസഖ്യം പൊളിച്ച് എന്‍ഡിഎ യില്‍ ചേക്കേറിയ നിതീഷ് കുമാര്‍ ബിജെപിയുടെ സഹായത്തോടെ ബിഹാര്‍ ഭരിക്കുകയാണ്. ഇക്കുറി ബിജെപിയും ജനതാ ദള്‍ യു വും ഒരുമിച്ചാണ് ബിഹാറില്‍ മത്സരിക്കുന്നത്.

ആകെ ലോക്‌സഭാ സീറ്റുകള്‍ തുല്യമായി പകുത്ത് മത്സരിക്കുന്നു. നേരത്തെ ബിഹാറിലെ മഹാസഖ്യ വിജയത്തിന് ശേഷം പ്രതിപക്ഷത്തിന്റെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയില്‍ നിതീഷ് കുമാറിന്റെ പേര് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന അന്ന് നിതീഷിന്റെ സത്യപ്രതിജഞാചടങ്ങില്‍ കേരളമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മമത, മുലായം സിംഗ് യാദവ് തുടങ്ങിവരെല്ലാം എത്തിയിരുന്നതാണ്. പിന്നീടാണ് നിതീഷ് മുന്നണി വിട്ട് എന്‍ ഡി എ യിലേക്ക് തിരിച്ച് പോയി ബിജെപിയുടെ സഹകരണത്തോടെ ഭരണം തുടര്‍ന്നത്. ഇതിനിടയിലാണ് ഈ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തുക്കു മന്ത്രിസഭയുടെ സാധ്യതകള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നതും മമത,മായാവതി,എന്നിങ്ങനെയുള്ള പേരുകള്‍ സജ്ജീവമാകുന്നതും. ഈ സാഹചര്യത്തിലാണ് നിതീഷിന്റെ നീക്കങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമാവുന്നത്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി