വൈദിക സ്ഥാനത്തുനിന്നും നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക്; മലയാളിയായ ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന് സ്ഥാനക്കയറ്റം നല്‍കി മാര്‍പാപ്പ; പിറന്നത് പുതു ചരിത്രം

ചങ്ങനാശേരി അതിരൂപതാംഗം മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ടിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ഇദേഹം ഉള്‍പ്പെടെ 21 പേര്‍ക്കാണ് മാര്‍പാപ്പ സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. ജോര്‍ജ് ജേക്കബ് കൂവക്കാട്ട് വത്തിക്കാന്‍ നയതന്ത്രകാര്യാലയത്തില്‍ സേവനമനുഷ്ഠിച്ചുവരുകയാണ്. ഇവരുടെ സ്ഥാനാരോഹണം ഡിസംബര്‍ എട്ടിന് വത്തിക്കാനില്‍ നടക്കും.

ഇതോടെ കേരളത്തില്‍നിന്നുള്ള കര്‍ദിനാള്‍മാരുടെ എണ്ണം മൂന്നായി. ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ലൂര്‍ദ്മാതാ ഇടവകയില്‍പ്പെട്ട കൂവക്കാട്ട് ജേക്കബ് വര്‍ഗീസ്- ത്രേസ്യാമ്മ ദമ്ബതികളുടെ മകനാണ് മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ട്.

അള്‍ജീരിയ, ദക്ഷിണ കൊറിയ, മംഗോളിയ, ഇറാന്‍, കോസ്റ്ററിക്ക എന്നീ രാജ്യങ്ങളില്‍ അപ്പസ്തോലിക് നുണ്‍ഷ്യേച്ചറിന്റെ സെക്രട്ടറിയായിരുന്നു. വെനസ്വേലയിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയ സെക്രട്ടറിയായിരിക്കെയാണ് മോണ്‍. ജോര്‍ജ് കൂവക്കാട്ടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ കേന്ദ്രകാര്യാലയത്തിന്റെ പൊതുകാര്യങ്ങള്‍ക്കുവേണ്ടിയുള്ള വിഭാഗത്തില്‍ നിയമിച്ചത്.

സീറോമലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ, മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരാണ് നിലവില്‍ കേരളത്തില്‍നിന്നുള്ള കര്‍ദിനാള്‍മാര്‍.
വൈദികരെ നേരിട്ടു കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നത് കുറവാണ്. ഇന്ത്യന്‍ വൈദികനെ നേരിട്ടു കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് ഇതാദ്യവുമാണ്. കര്‍ദിനാളുകന്നതിനു മുന്‍പായി മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ മെത്രാഭിഷേകം ചങ്ങനാശേരിയില്‍ നടക്കുമെന്നും സൂചനയുണ്ട്.

Latest Stories

'ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ വീട്ടമ്മയുടെ ബലാത്സംഗ പരാതി കള്ളപ്പരാതി, യാതൊരു തെളിവുമില്ല'; സർക്കാർ ഹൈക്കോടതിയിൽ

ഇവന്മാർക്ക് ഇത് എന്ത് പറ്റി? ആസ്റ്റൻ വില്ലയ്‌ക്കെതിരെ സമനിലയിൽ കലാശിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

ലൈംഗിക അതിക്രമ പരാതി; ചോദ്യം ചെയ്യലിന് ഹാജരാകാൻ ജയസൂര്യക്ക് നോട്ടീസ്

അദ്‌നാൻ സാമിയുടെ മാതാവ് അന്തരിച്ചു; ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് ഗായകൻ

ജവാന് തടസമായി ജലക്ഷാമം; പ്രതിദിനം വേണ്ടത് രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം

'അഞ്ച് പേരുടെ ദാരുണ മരണത്തിന് കാരണം സർക്കാരിന്റെ കഴിവുകേട്'; ചെന്നൈ എയർഷോ ദുരന്തത്തിൽ സ്റ്റാലിൻ സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു

ഇന്നലെ പുറത്തായതിന് ശേഷം കണ്ടത് സഞ്ജുവിന്റെ വ്യത്യസ്ത മുഖം, ഇന്ത്യൻ ആരാധകരെ ആ കാര്യം ഓർമിപ്പിച്ച് മലയാളി താരം; ഇത് നൽകുന്നത് പ്രതീക്ഷ

"ഞങ്ങൾ തോറ്റതിന് കാരണം ആ ഒരു പിഴവ് കൊണ്ട് മാത്രമാണ്"; തോൽവിയുടെ കാരണം വ്യക്തമാക്കി ബംഗ്ലാദേശ് ക്യാപ്റ്റൻ

ജയത്തിന് പിന്നാലെ സഞ്ജുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ചർച്ചയാകുന്നു, നിമിഷങ്ങൾക്കുളിൽ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പ്രതിഷേധ ചൂടില്‍ നിയമസഭ, സ്പീക്കര്‍ പദവിക്ക് അപമാനമെന്ന് വിഡി സതീശന്‍; ചോദ്യോത്തര വേള ബഹിഷ്‌കരിച്ച് പ്രതിപക്ഷം