രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വരുന്നു; നിയമം ഉടനെത്തുമെന്ന് കേന്ദ്രമന്ത്രി

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടു വരുമെന്ന് അറിയിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍.ഇതിനായുള്ള നിയമനിര്‍മ്മാണം ഉടന്‍ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഛത്തിസ്ഗഡിലെ റായ്പുരില്‍ ‘ഗരീബ് കല്യാണ്‍ സമ്മേളനില്‍’പങ്കെടുക്കവേയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ ആ നിയമം ഒട്ടും വൈകാതെ വരും. അത്തരം ശക്തമായ, വലിയ തീരുമാനങ്ങള്‍ നേരത്തേ എടുത്തിട്ടുണ്ട്. പുതിയ തീരുമാനങ്ങളും വൈകാതെ വരും’-മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഏപ്രിലില്‍, ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ബില്‍ രാജ്യസഭയില്‍ ബിജെപി എംപി രാകേഷ് സിന്‍ഹ കൊണ്ടുവന്നിരുന്നു. എന്നാല്‍ അന്ന് ഇത്തരമൊരു നിയമം പരിഗണിക്കുന്നില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മറുപടി പറഞ്ഞത്.

Read more

നിര്‍ബന്ധിതമായി ജനസംഖ്യാ നിയന്ത്രണം നടപ്പാക്കില്ല. പകരം ബോധവല്‍ക്കരണത്തിലൂടെയായിരിക്കും നടപടി സ്വീകരിക്കുകയെന്നും മന്ത്രി അന്നു പറഞ്ഞു. ഏപ്രില്‍ 22നായിരുന്നു ഇത്.