'അഭ്യാസം ബഹുനില കെട്ടിടത്തിന് മുകളിൽ'; വൈറലായി വിഡിയോ, 23 കാരിയും സുഹൃത്തും അറസ്റ്റിൽ

ബഹുനില കെട്ടിടത്തിന് മുകളിൽ തൂങ്ങി കിടന്ന് റീൽ എടുത്ത സംഭവത്തിൽ പെൺകുട്ടിയും സുഹൃത്തും അറസ്റ്റിൽ. 23 കാരിയായ മീനാക്ഷി സുളങ്കെയും സുഹൃത്ത് 27കാരൻ മിഹിർ ഗാന്ധിയുമാണ് അറസ്റ്റിലായത്. ബഹുനില കെട്ടിടത്തിന് മുകളിൽ തൂങ്ങിക്കിടന്ന് അഭ്യാസം കാണിക്കുന്ന പെൺകുട്ടിയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലാണ്.

റീൽസ് ചിത്രീകരിക്കുന്നതിനായി ഒരു പെൺകുട്ടി ഒരു കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് തൂങ്ങിക്കിടക്കുന്നതായി കാണാം. ഒരു കോട്ട പോലെ തോന്നിക്കുന്ന സ്ഥലത്താണ് റീല്‍സ് ഷൂട്ട് ചെയ്തിട്ടുള്ളത്. മറ്റൊരു ആൺകുട്ടി മുകളിൽ നിന്ന് പെണ്‍കുട്ടിയുടെ കൈയിൽ പിടിച്ചിരിക്കുന്നതും കാണാം. അവരുടെ ഒരു സുഹൃത്ത് ആണ് റീല്‍ ഷൂട്ട് ചെയ്യുന്നത്. ഒരു തരത്തിലുള്ള മുൻകരുതലുകളും സ്വീകരിക്കാതെയായിരുന്നു ചിത്രീകരണം.

ജീവൻ പണയപ്പെടുത്തിയുള്ള പെൺകുട്ടിയുടെ അഭ്യാസ പ്രകടനത്തിന് പിന്നാലെയാണ് അറസ്റ്റ്. ബഹുനില കെട്ടിടത്തിന് മുകളിൽ സാഹസികമായി റീൽസ് ചെയ്ത പെൺകുട്ടിയും സുഹൃത്തുമാണ് പിടിയിലായിരിക്കുന്നത്. ഇവർക്കൊപ്പം റീൽസ് ചിത്രീകരിച്ച മൂന്നാമത്തെ ആളെ കണ്ടെത്താൻ കഴിഞ്ഞട്ടിട്ടുമില്ല. ഒറ്റകൈയിൽ തൂങ്ങിയാടി ദൃശ്യമെടുക്കുന്ന പൂനെ സ്വദേശിയായ പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സോഷ്യൽ മീഡിയയില്‍ ഉയര്‍ത്തിയിരുന്നു.

Latest Stories

കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്തുവെച്ച് ജോലി ചെയ്യുന്ന വനിതാ കോൺസ്റ്റബിൾ

മര്‍ദിച്ചത് എസ്എഫ്‌ഐ പ്രവർത്തകർ 'തുപ്പിയ വെള്ളം കുടിപ്പിച്ചു, ബെല്‍റ്റ് കൊണ്ട് ഒരു മണിക്കൂര്‍ നേരം അടിച്ചു'; കാര്യവട്ടം ക്യാംപസിലെ റാഗിങ്ങില്‍ വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍

സിനിമ ഇല്ലെങ്കിലും ഞാന്‍ ജീവിക്കും.. പ്ലംബറായി സുധീര്‍; വീഡിയോ ചര്‍ച്ചയാകുന്നു

ഭക്തി മാര്‍ഗത്തില്‍ വിനായകനും ജയസൂര്യയും; മൂകാംബികയില്‍ എത്തി താരങ്ങള്‍

ചാമ്പ്യൻസ് ട്രോഫി 2025: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; ബോളിങ് പരിശീലകൻ നാട്ടിലേക്ക് മടങ്ങി; ആരാധകർക്ക് ഷോക്ക്

നിർമ്മാതാക്കളുടെ സംഘടനയിലെ തർക്കം; അടിയന്തര ജനറൽബോഡി വേണമെന്ന് സാന്ദ്ര തോമസ്

ചാമ്പ്യൻസ് ട്രോഫി 2025: ഇന്ത്യയെ പുഷ്പ്പം പോലെ തോല്പിക്കാം, ആ ഒറ്റ കാരണം കൊണ്ടാണ് അവർ ശക്തരല്ലാത്തത്: ഇംറുല്‍ ഖയസ്

പാതിവില തട്ടിപ്പ് കേസ്; 12 ഇടങ്ങളിൽ ഇ ഡി റെയ്‌ഡ്‌, ലാലി വിൻസെന്റിന്റെ വീട്ടിൽ ഉൾപ്പെടെ പരിശോധന

'വാളയാറിൽ ജീവനൊടുക്കിയത് പ്രായപൂർത്തിയാകാത്ത 27 പെൺകുട്ടികൾ'; 10 വർഷത്തെ ഞെട്ടിക്കുന്ന കണക്കുമായി സിബിഐ

ചാമ്പ്യൻസ് ട്രോഫി 2025: ഇന്ത്യ കരുതിയിരുന്നോളു, അവന്മാർ നിങ്ങളെ തോൽപിക്കാൻ കാത്തിരിക്കുകയാണ്: മുഹമ്മദ് യൂസുഫ്