പ്രജ്വല്‍ രേവണ്ണ ബെംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി റിപ്പോർട്ട്

ലൈഗീക പീഡനക്കേസ് പ്രതിയും ബിജെപി സ്ഥാനാർത്ഥിയുമായ പ്രജ്വല്‍ രേവണ്ണ ഇന്ത്യയിലേക്ക് എത്താൻ ടിക്കറ്റ് ബുക്ക് ചെയ്തതായി റിപ്പോർട്ട്. ജര്‍മനിയിലെ മ്യൂണിക്കില്‍ നിന്ന് ബെംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി ആണ് റിപ്പോര്‍ട്ട്‌.

മെയ് 30-ാം തീയതി ഉച്ചക്ക് 12:30ന് മ്യൂണിക്കിൽ നിന്നുള്ള ലുഫ്താൻസ എയർ വിമാന ടിക്കറ്റാണ് പ്രജ്വൽ ബുക്ക് ചെയ്തതിരിക്കുന്നത്. മെയ് 31 പുലര്‍ച്ചെ 12:00 ഓടുകൂടി പ്രജ്വല്‍ ബംഗളൂരുവില്‍ എത്തിയേക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നുള്ള വിവരം. വിമാനത്താവളത്തത്തിലെത്തിയാല്‍ ഉടന്‍ അറസ്റ്റുണ്ടാകും.

കര്‍ണാടകയിലെ ഹാസനിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നിലവിലെ എംപിയുമായ പ്രജ്വലിനെതിരെ നിലവില്‍ രണ്ടു ലൈംഗിക അതിക്രമ കേസുകളാണുള്ളത്. പ്രജ്വല കഴിഞ്ഞ ദിവസം ഇറക്കിയ വീഡിയോ സന്ദേശത്തില്‍ മെയ് 31 ന് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുമെന്ന് അറിയിച്ചിരുന്നു. ജര്‍മ്മനിയില്‍ നിന്ന് ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ഇതിനുമുമ്പ് രണ്ടു തവണ റദ്ദാക്കിയതായും വിവരമുണ്ട്.

Latest Stories

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല