എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ പുറത്താക്കിയത് സിപിഎമ്മിന്റെ ഏകാധിപത്യ മനോഭാവത്തിന്റെയും തൊട്ടുകൂടായ്മയുടെയും അസഹിണുതയുടെയും തെളിവാണെന്ന് ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍.
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് അടക്കമുള്ള വിഷയങ്ങളുടെ പേരിലാണ് ഇ.പി.ജയരാജനെതിരേ പാര്‍ട്ടി അച്ചടക്ക നടപടിയുണ്ടായത്. പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ.പി കണ്ണൂരിലേക്ക് മടങ്ങിയിരുന്നു.
അതേസമയം, സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ കണ്ണൂരിലെ വീട്ടിലെത്തിയ അദേഹം കിടപ്പിലാണ്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ അരോളിയിലെ വീട്ടുപരിസരത്ത് കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരോട് ഒരു വാക്ക് പോലും സംസാരിക്കാന്‍ അദേഹം തയാറായില്ല.
രാവിലെ 8.45ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇ.പി 10 മണിയോടെ വീട്ടിലെത്തിയെങ്കിലും മാധ്യമങ്ങളോടു പ്രതികരിച്ചില്ല. തുടര്‍ന്ന് ‘ഒന്നും പറയാനില്ല, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വിളിക്കാം’ എന്നു പറഞ്ഞ് അദ്ദേഹം അകത്തേക്കു പോയി. ഉച്ചവരെ മാധ്യമപ്രവര്‍ത്തകര്‍ കാത്തുനിന്നെങ്കിലും പുറത്തുവരാനോ പ്രതികരിക്കാനോ തയാറായില്ല.
Read more
ഇ.പി തലവേദനയും ഛര്‍ദിയുമായി കിടക്കുകയാണെന്നും സംസാരിക്കുമ്പോള്‍ ഒച്ചയടപ്പുള്ളതിനാല്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പോലും കഴിയില്ലെന്നുമാണു വീട്ടുകാര്‍ പിന്നീട് മാധ്യമങ്ങളെ അറിയിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ കൊണ്ട് ഇന്നത്തെ പൊതുപരിപാടികളും ഇപി ജയരാജന്‍ റദ്ദാക്കിയിട്ടുണ്ട്.