പ്രതികരണത്തിന് ശക്തി പോര; പുതിയ വേദി കണ്ടെത്തി പ്രകാശ് രാജ്

പ്രശസ്ത സിനിമാ താരം പ്രകാശ് രാജ് തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതായി കന്നഡ ദിനപത്രമായ പ്രജാവാണിയില്‍ വാരാന്ത്യകോളം എഴുതുന്നു. മുമ്പ് പ്രകാശ് രാജ് വേറെ കന്നഡ ദിനപത്രമായ ഉദയവാണിയില്‍ വാരാന്ത്യകോളം എഴുതിയിരുന്നു. ഇതു മുന്നറിയപ്പ് ഇല്ലാതെ പത്രം അവസാനിപ്പിച്ചിരുന്നു.”ഇരുവുഡെല്ലാവ ബിട്ടു” എന്ന കോളത്തിലായിരുന്നു ഉദയവാണിയില്‍ പ്രകാശ് രാജ് ലേഖനമെഴുതിയിരുന്നു.

ഇതോടെയാണ് പ്രകാശ രാജ് പുതിയ വാരാന്ത്യകോളവുമായി രംഗത്തു വരുന്നത്. ഈ കോളത്തിനു “അവരവര ഭാവക്കെ” എന്നാണ് പേരിട്ടിരിക്കുന്നത്. ഈ കാര്യം താരം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്. എന്റെ കന്നന്ധ പത്രത്തിലെ കോളം പെട്ടെന്നു അവസാനിപ്പിച്ചിരുന്നു. ഇതിനു പിന്നിലുള്ള അജ്ഞാതമായ കരങ്ങളെ ഞങ്ങള്‍ക്ക് കാണാമെന്നും താരം ട്വിറ്റില്‍ കുറിച്ചു.