തെരഞ്ഞെടുപ്പു കമ്മീഷനെ പുകഴ്ത്തി മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി. തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിക്കാന്‍ കഴിയില്ലെന്നും ഏറ്റവും മികച്ച രീതിയിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിയതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.
മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് കമ്മീഷനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തിനിടെയാണ് പ്രണബ് മുഖര്‍ജി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ മികച്ച രീതിയിലാണു പ്രവര്‍ത്തിക്കുന്നത്. സുകുമാര്‍ സെന്‍ മുതല്‍ നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വരെയുള്ളവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതു കൊണ്ടാണ് ജനാധിപത്യം നിലനില്‍ക്കുന്നത്. എല്ലാവരെയും നിയമിക്കുന്നത് ഭരണഘടനാ സമിതിയാണ്. അവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. നിങ്ങള്‍ അവരെ വിമര്‍ശിക്കാന്‍ പാടില്ല. തിരഞ്ഞെടുപ്പുകള്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ പുതിയ ഒരു മാര്‍ഗം ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അനുകൂലമായാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് യുപിഎ സര്‍ക്കാരില്‍ ധനമന്ത്രി കൂടിയായിരുന്ന പ്രണബ് മുഖര്‍ജി തിരഞ്ഞെടുപ്പ് കമ്മീഷനെ പുകഴ്ത്തുന്നത്.