കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രാങ്ക്; താഴെ വീണ യുവതിയ്ക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പ്രാങ്ക് ചെയ്യുന്നതിനിടയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ യുവതിയ്ക്ക് ദാരുണാന്ത്യം. മുംബൈയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ദോംബിവാലിയിലെ ഗ്ലോബ് സ്‌റ്റേറ്റ് ബില്‍ഡിംഗില്‍ കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. നഗിന ദേവി മാഞ്ചിറാം എന്ന യുവതിയാണ് അപകടത്തില്‍ മരിച്ചത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗ്ലോബ് സ്‌റ്റേറ്റ് ബില്‍ഡിംഗിലെ സെക്യുരിറ്റി ജീവനക്കാരിയായ നഗിന ദേവി മാഞ്ചിറാം കഴിഞ്ഞ ദിവസം സുഹൃത്തുക്കളോടൊപ്പം പ്രാങ്ക് ചെയ്യുന്നതിനായി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ കൈവരിയില്‍ കയറി ഇരിക്കുകയായിരുന്നു. ഇവരെ തടയാനെത്തുന്ന സുഹൃത്തിനെയും ദൃശ്യങ്ങളില്‍ കാണാം.

സുഹൃത്ത് യുവതിയെ തടയാന്‍ ശ്രമിക്കുന്നെങ്കിലും ഇവര്‍ താഴേയ്ക്ക് വീഴുകയായിരുന്നു. തടയാന്‍ ശ്രമിച്ച സുഹൃത്ത് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. പിന്നോട്ടേയ്ക്ക് മറിഞ്ഞുവീണ യുവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇവര്‍ക്ക് ഒരു മകനും മകളുമുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Latest Stories

മഹാരാഷ്ട്ര നിയമസഭയിലെ 'കനല്‍ത്തരി' കെടാതെ കാത്ത് സിപിഎം; ദഹാനുവിലെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി; വിനോദ് ബിവ നികോലെ പരാജയപ്പെടുത്തിയത് ബിജെപിയെ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല