ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന് വേണ്ടി ജയിലില്‍ കിടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവനയിക്കെതിരെ വീണ്ടും പരിഹാസവുമായി മുതിർന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ. മോദിയെ “നുണേന്ദ്ര മോദി” (Lie”ndra modi) യെന്നാണ് പ്രശാന്ത് ഭൂഷൺ ട്വീറ്റിലൂടെ വിശേഷിപ്പിച്ചിരിക്കുന്നത്. മോദി തന്‍റെ ജീവിതത്തിൽ സംഭവിച്ചുവെന്ന് പറയുന്ന ഓരോ കാര്യങ്ങളും നുണയാണെന്ന് പട്ടിക സഹിതം ഇദ്ദേഹം പറയുന്നു.
ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിനായുള്ള സമരത്തിൽ താൻ പങ്കെടുത്തിരുന്നുവെന്നായിരുന്നു മോദി അവകാശപ്പെട്ടത്. ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിനായി താനും സഹപ്രവർത്തകരും സത്യാഗ്രഹം നടത്തുമ്പോൾ ഇരുപതോ ഇരുപത്തിരണ്ടോ ആയിരുന്നു പ്രായമെന്നും മോദി ധാക്കയിൽ പറഞ്ഞിരുന്നു. ഇതിനെ വിമർശിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
മുതലയുമായി മൽപ്പിടിത്തം നടത്തി
റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റു
വനത്തിൽ താമസിച്ചു
ഹിമാലയത്തിൽ യോഗ അനുഷ്ഠിച്ചു
1988 ഡിജിറ്റൽ കാമറ ഉപയോഗിച്ചു
1980ൽ ഇ-മെയിൽ ഉപയോഗിച്ചു
സമ്പൂർണ രാഷ്ട്രതന്ത്ര വിഷയത്തിൽ ബിരുദം നേടി
ഓവുചാൽ വെള്ളത്തിലെ വാതകം ഉപയോഗിച്ച് ചായ ഉണ്ടാക്കി
ബംഗ്ലാദേശിന്‍റെ സ്വാതന്ത്രത്തിനായി പോരാടി
ഇവയാണ് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടിയ മോദിയുടെ നുണകൾ. ഇത് വിശ്വസിക്കാത്തവർക്ക് പാകിസ്താനിലേക്ക് പോകാമെന്നും ഭൂഷൺ പരിഹസിച്ചുകൊണ്ട് പറയുന്നു.