'ഖജനാവ് കാലിയാണെങ്കിലും മോദിയുടെ വിദേശയാത്രയ്ക്കും മറ്റുമുള്ള വിഹിതം വർഷം തോറും ഉയരുന്നുണ്ട്': പ്രശാന്ത് ഭൂഷൺ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. പ്രധാനമന്ത്രിയുടെ എസ്പിജി സുരക്ഷയ്ക്കായുള്ള തുകയിലെ വര്‍ദ്ധന ചൂണ്ടിക്കാട്ടിയാണ് ഭൂഷണിന്‍റെ പ്രതികരണം.

മോദിക്കു വേണ്ടി ഓരോ വർഷവും നീക്കിവക്കുന്ന തുക വർദ്ധിക്കുകയാണ്. ഖജനാവ് കാലിയാണെങ്കിലും മോദിയുടെ സുരക്ഷ, വിദേശ യാത്ര, പ്രചാരണം എന്നിവക്കായി വർഷാ വർഷം നീക്കിവക്കുന്ന തുക ഉയരുകയാണെന്ന് പ്രശാന്ത് ഭൂഷൺ ആരോപിച്ചു.

പ്രധാനമന്ത്രി മോദിയുടെ എസ്പിജി സംരക്ഷണത്തിനായി കഴിഞ്ഞ വർഷം 540 കോടിരൂപ മാറ്റിവച്ചപ്പോള്‍ ഇത്തവണ അത് 600 കോടി രൂപയായി ഉയർത്തിയെന്ന ട്വീറ്റ് പങ്കുവച്ചാണ് ഭൂഷണിന്റെ പ്രതികരണം. 2018-19ൽ ഇത് 420 കോടി രൂപയായിരുന്നു, ഇത് 2019-20ൽ 540 കോടി രൂപയായി ഉയർത്തിയെന്നും ഇതിൽ പറയുന്നുണ്ട്.

Latest Stories

കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ മകള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

റോക്കറ്റ് വേഗത്തില്‍ സ്ട്രൈക്ക് റേറ്റ്, തന്റെ പ്രഹരശേഷിയ്ക്ക് പിന്നില്‍?; ഒടുവില്‍ ആ രഹസ്യം ഡിവില്ലിയേഴ്‌സിനോട് വെളിപ്പെടുത്തി സഞ്ജു

ഒഡീഷയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ

എനിക്ക് കഴിവുണ്ട് എന്ന് അറിയാം, ഇനി ഒറ്റ ലക്‌ഷ്യം മാത്രമാണ് ഉള്ളത്: സഞ്ജു സാംസൺ

മാതാപിതാക്കള്‍ ഇടപെടരുത്; പ്രായപൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ആന്ധ്ര ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് പണം വാഗ്ദാനം ചെയ്ത് ബിസിസിഐ, അന്തസ്സ് അടിയറവ് വയ്ക്കാതെ പിസിബി

പ്രായക്കൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞ് ആ നടൻ തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് നടി സൊനാക്ഷി സിൻഹ

IPL 2025: അന്ന് ധോണി അശ്വിനെ നല്ല രീതിയിൽ തെറിപറഞ്ഞു, അവന്റെ കയ്യിലിരുപ്പ് കൊണ്ടാണ് അത് സംഭവിച്ചത്: വിരേന്ദർ സെവാഗ്

'തുടര്‍ച്ചയായി അപമാനിതനാകുന്നതിലും നല്ലത് കളി മതിയാക്കുന്നത്'; അശ്വിന്റെ വിരമിക്കലിന് പിന്നാലെ ബോംബിട്ട് താരത്തിന്റെ പിതാവ്

അമ്പടാ കേമാ..., വിരമിക്കല്‍ പ്രഖ്യാപനത്തിലെ അശ്വിന്‍ ബ്രില്ലിയന്‍സ്!