ബിഹാറിൽ നടപ്പാക്കിയ മദ്യനിരോധനം പൂർണപരാജയം,യാഥാർത്ഥ്യം അംഗീകരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല; പ്രശാന്ത് കിഷോർ

ബിഹാറിൽ നടപ്പാക്കിയ മദ്യനിരോധനം പൂർണപരാജയമാണന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബിഹാർ മദ്യം നിരോധിച്ചിട്ടുള്ള സംസ്ഥാനമാണെങ്കിലും ആവശ്യക്കാർക്ക് ഇവിടെ മദ്യം എളുപ്പത്തിൽ ലഭിക്കും. അതിനാൽ ബിഹാറിലെ നിരോധനം പൂർണ പരാജയമാണ്.

എന്നാൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഈ യാഥാർത്ഥ്യം അം​ഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. തിങ്കളാഴ്‌ച വൈശാലി ജില്ലയിലെ ഹാജിപൂരിൽ ‘ജൻ സുരാജ്’ കാമ്പെയിനി​ന്റെ ഭാഗമായി നടത്തിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ മദ്യനിരോധനത്തി​ന്റെ കാര്യക്ഷമതയെ കുറിച്ച് ചോ​ദിച്ചു കൊണ്ട് പ്രശാന്ത് കിഷോർ ട്വിറ്ററിൽ നടത്തിയ വോട്ടെടുപ്പിലും നിരവധി ആളുകളാണ് പോളിങ്ങിലൂടെ പ്രതികരിച്ചത്.. ‘മദ്യനിരോധനം നടപ്പാക്കുന്നതിൽ ബീഹാർ പൂർണ്ണമായും പരാജയപ്പെട്ടു’ എന്ന പ്രസ്താവനയോടുള്ള അഭിപ്രായമാണ് ‘അതെ’ അല്ലെങ്കിൽ ‘അല്ല’ എന്ന ഉത്തരത്തിലൂടെ രേഖപ്പെടുത്താൻ പ്രശാന്ത് ആവശ്യപ്പെട്ടത്.

ബിഹാർ സർക്കാർ 2016 ഏപ്രിൽ 5 നാണ് സംസ്ഥാനത്ത് ഐഎംഎഫ്എൽ ഉൾപ്പെടെയുള്ള മദ്യത്തിന്റെ നിർമ്മാണം, വ്യാപാരം, സംഭരണം, വിൽപന, ഉപഭോഗം എന്നിവ നിരോധിച്ചത്. നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉൾപ്പെടെയുള്ള നടപടികളും ബിഹാർ പ്രൊഹിബിഷൻ ആൻഡ് എക്സൈസ് നിയമത്തിലുണ്ട്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?