മഹാകുംഭമേള ചടങ്ങുകളില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് പ്രയാഗ്രാജിലെത്തും. തുടര്‍ന്നു ത്രിവേണി സംഗമത്തില്‍ അവര്‍ സ്‌നാനം നടത്തും. എട്ടു മണിക്കൂറോളം പ്രയാഗ്രാജില്‍ തുടരുന്ന രാഷ്ട്രപതി അക്ഷയവത്, ബഡേ ഹനുമാന്‍ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു.
യുപി വിമാനത്താവളത്തില്‍ നിന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്ട്രപതിയെ അനുഗമിക്കും. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായ ഡോ രാജേന്ദ്ര പ്രസാദും മുന്‍പു കുംഭമേളയില്‍ സ്നാനം നടത്തിയിരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു പ്രയാഗ്രാജിലും ത്രിവേണി സംഗമം നടക്കുന്ന മേഖലയിലും കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.